ബിഷപ്പ് ജോസഫ് ഗബ്രിയേല്‍ ഫെര്‍ണാണ്ടസിന്റെ മൃതസംസ്‌ക്കാരo മാര്‍ച്ച് 6ന്

കൊല്ലം രൂപതയുടെ മുന്‍ മെത്രാനായിരുന്ന ബിഷപ്പ് ജോസഫ് ഗബ്രിയേല്‍ ഫെര്‍ണാണ്ടസിന്റെ മൃതസംസ്‌ക്കാര ശുശ്രൂഷ മാര്‍ച്ച് 6 തിങ്കളാഴ്ച്ച രാവിലെ പത്തുമണിക്ക് നടത്തപ്പെടും. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് കൊല്ലം രൂപത ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി മുഖ്യകാര്‍മികത്വം വഹിക്കും.

കാലം ചെയ്ത കൊല്ലം രൂപതയുടെ മുന്‍ മെത്രാനായിരുന്ന ബിഷപ്പ് ജോസഫ് ഗബ്രിയേല്‍ ഫെര്‍ണാണ്ടസിന്റെ ഭൗതികശരീരം എംഎസ്എസ്റ്റി സന്യാസിനി സമൂഹത്തിന്റെ ഉമയനല്ലൂരില്‍ പിതാവ് താമസിച്ചിരുന്ന വസതിയിലേക്ക് കൊണ്ടുപോവുകയും അവിടെയുള്ള പ്രാര്‍ത്ഥനയെ തുടര്‍ന്ന് വൈകിട്ട് മൂന്നുമണിക്ക് ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് നഗരി കാണിക്കല്‍ യാത്രയോടെ പിതാവിന്റെ ഭൗതികശരീരം കൊല്ലം മെത്രാസന മന്ദിരത്തില്‍ എത്തിക്കുകയും അവിടുത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് കൊണ്ടുപോവുകയും പൊതുദര്‍ശനത്തിനായി സൗകര്യം ഒരുക്കുകയും ചെയ്യുമെന്നും കൊല്ലം രൂപത വ്യക്തമാക്കി.

ഞായറാഴ്ച പൂര്‍ണ്ണമായും ദുഃഖാചരണവും പ്രാര്‍ത്ഥനയും നടത്തപ്പെടും. തിങ്കളാഴ്ച്ച രാവിലെ പത്തുമണിക്ക് അഭിവന്ദ്യ ജോസഫ് പിതാവിന്റെ മൃതസംസ്‌കാരകര്‍മ്മ ദിവ്യബലി അഭിവന്ദ്യ പോള്‍ ആന്റണി മുല്ലശ്ശേരി പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group