മാർ ജോസഫ് പൗവ്വത്തിലിന്റെ മൃതസംസ്കാരo മാർച്ച്‌ 22ന്

ദിവംഗതനായ ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്താ മാർ ജോസഫ് പൗവ്വത്തിലിന്റെ മൃതസംസ്കാരo മാർച്ച്‌ 22ന് നടക്കും.

മാര്‍ച്ച്‌ 21 ചൊവ്വ രാവിലെ 7.00 മണിക്ക് ചങ്ങനാശേരി അതിരൂപതാഭവനത്തില്‍ വി.കുര്‍ബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നടക്കും തുടർന്ന് 9.30 am ചങ്ങനാശേരി മ്മെതാപ്പോലീത്തന്‍പള്ളിയിലേയ്ക്ക്‌ വിലാപയാത്ര, പൊതുദര്‍ശനം ഉണ്ടായിരിക്കും

മാര്‍ച്ച്‌ 22 ബുധന്‍ രാവിലെ 9. 30 മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗവും 10.00 മണിക്ക് വി.കുര്‍ബാനയും നഗരി കാണിക്കല്‍ ശുശ്രൂഷയും മൃതസംസ്കാരവും നടക്കും

മേജര്‍ ആര്‍ച്ചുബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മൃതസംസ്കാര ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കും.

1969ൽ മാർ മാത്യു കാവുകാട്ട്‌ പിതാവിന്റെ മൃതസംസ്കാരത്തിനു ശേഷം 54 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ചങ്ങനാശ്ശേരി നഗരം ഒരു അതിരൂപതാദ്ധ്യക്ഷന്റെ മൃതസംസ്കാര കര്‍മ്മങ്ങൾക്ക്‌ സാക്ഷ്യം വഹിക്കുന്നത്‌.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group