ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകളെക്കുറിച്ച് കൂടുതൽ പഠനവും ഗവേഷണവും നടത്തണo: ഗോവ ഗവർണർ…

ക്രൈസ്തവ സമൂഹം ഭാരത സമൂഹത്തിനും കേരള ജനതയ്ക്കും വലിയ സംഭാവനകളാണ് നല്‍കിയിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ പഠനവും ഗവേഷണവും നടത്തണമെന്നും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള.

രാഷ്ട്രദീപിക ലിമിറ്റഡ് പുറത്തിറക്കിയ കോഫി ടേബിള്‍ ബുക്കായ ഐക്കണ്സ്ട ഓഫ് സക്‌സസിന്റെ പ്രകാശനവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രവേശനത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും കോട്ടയം ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള.

ഭാരതത്തിന്റെ സാംസ്‌കാരിക രംഗത്തും ദേശീയബോധത്തിന്റെ വളര്‍ച്ചയ്ക്കും ക്രൈസ്തവ സമൂഹം അമൂല്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും,അച്ചടിരംഗത്തും ഭാഷകളുടെ പരിപോഷണത്തിനു വഴിതെളിച്ച നിഘണ്ടു, വ്യാകരണ പുസ്തകങ്ങളുടെ രചനയിലും ക്രൈസ്തവര്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു . ക്രൈസ്തവരുടെ സംഭാവനകള്‍ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതില്‍ ദീപിക വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group