ഭയത്തിന്റെ ശവകുടീരങ്ങളിൽ നിന്ന് പുറത്തുവരുക :മാർപാപ്പാ

ഭയത്തിന്റെ ശവകുടീരങ്ങളിൽ നിന്ന് പുറത്തുവരണമെന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം.വത്തിക്കാനിൽ ഇന്നലെ നടന്ന ത്രികാല ’ പ്രാർത്ഥനയ്ക്കിടയിലാണ് പാപ്പായുടെ ഈ ഉദ്ബോധനം .

“ഉയിർത്തെഴുന്നേറ്റ ക്രിസ്തു ആദ്യം പറഞ്ഞത് ഭയപ്പെടരുത് എന്നാണ്. നിങ്ങളുടെ ഭയത്തിന്റെ ശവകുടീരങ്ങളിൽ നിന്ന് പുറത്തുവരിക. ഭയം എപ്പോഴും നമ്മുടെ ഹൃദയത്തിന്റെ വാതിലിൽ പതിയിരിക്കുന്നു”- പാപ്പാ പറഞ്ഞു. ഭയം പലപ്പോഴും നമ്മെ പല കാര്യങ്ങളിലും നിന്ന് പിന്തിരിപ്പിക്കുന്നു. ഭയത്തെ മറിക്കടക്കാൻ ക്രിസ്തു പറയുന്ന മാർഗ്ഗം ഉത്ഥിതനെക്കുറിച്ച് പ്രഘോഷിക്കുക എന്നതാണ്. സ്വയമേവ ഒന്നും ചെയ്യാൻ പ്രാപ്തിയില്ല എന്ന് ഭയപ്പെടുന്നവരോടും അതിനെ അതിജീവിക്കാൻ ക്രിസ്തു അനുശാസിക്കുന്ന മാർഗ്ഗവും ഇതു തന്നെയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ധനമോഹം പലപ്പോഴും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിൽ നിന്ന് ഒരുവനെ പിന്തിരിപ്പിക്കുന്നു. ക്രിസ്തുവിനെപ്പോലെ തന്നെ ധനത്തെയും മനുഷ്യർ ആരാധിക്കുകയാണ്. എന്നാൽ ധനമോഹം ഒരുവനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ധനത്തെ ആരാധിക്കാനുള്ള പ്രവണത വീണ്ടും നമ്മെ ശവകൂടിരത്തിലേക്ക് നയിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group