ഘാന കര്‍ദ്ദിനാള്‍ റിച്ചാർഡ് കുയിയ കാലം ചെയ്തു

വത്തിക്കാൻ സിറ്റി: ഘാനയിലെ വാ രൂപത അധ്യക്ഷന്‍ കർദ്ദിനാൾ റിച്ചാർഡ് കുയിയ ബാവോബർ ദിവംഗതനായി.മൂന്നു മാസം മുൻപാണ് ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് അവസാനത്തോടെ റോമിൽ എത്തിയ കർദ്ദിനാൾ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്നു ആഗസ്ത് 27-ന് നടന്ന കണ്‍സിസ്റ്ററിയില്‍ പങ്കെടുക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.

കണ്‍സിസ്റ്ററിയില്‍ തന്റെ പ്രസംഗത്തിനൊടുവിൽ ബിഷപ്പ് ബാവോബറിനു വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഫ്രാൻസ്, ടാൻസാനിയ തുടങ്ങീ വിവിധ രാജ്യങ്ങളില്‍ മിഷ്ണറിയായി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 2010-2016 കാലഘട്ടത്തിൽ വൈറ്റ് ഫാദേഴ്സിന്റെ സുപ്പീരിയർ ജനറലായിരുന്നു. ആ സ്ഥാനം വഹിക്കുന്ന ആദ്യത്തെ ആഫ്രിക്കക്കാരനായ വ്യക്തിയായിരുന്നു അദ്ദേഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group