ഗോവയിൽ നിന്ന് ഗാലക്സികളിലേക്ക്.. അഭിമാന നേട്ടം സ്വന്തമാക്കിയ ഭാരതത്തിന്റെ പുത്രൻ കൂടിയായ ഈശോസഭ വൈദികനെ കുറിച്ച് അറിയാം…

വൈദികനായ ജ്യോതിശാസ്ത്രജ്ഞനാണ് റവ. ഡോ. റിച്ചാർഡ് ഡിസൂസ.
വത്തിക്കാൻ ഒബ്സർവേറ്ററിയിലേയ്ക്ക് മാർപ്പാപ്പ നിയമിച്ച പന്ത്രണ്ട്
ശാസ്ത്രജ്ഞരിൽ ഒരാളാണ് ഭാരതത്തിന്റെ അഭിമാനമായ ഫാ. റിച്ചാർഡ് ഡിസൂസ എസ്. ജെ.’M32 P കണ്ടുപിടുത്തം’ പോലുള്ള നേട്ടങ്ങൾ ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള വൈദികനായ ജ്യോതിശാസ്ത്രജ്ഞനാണ് അദ്ദേഹം.

യുവാവായ റിച്ചാർഡ് ഒരു ശാസ്ത്രജ്ഞനാകാനുള്ള തന്റെ സ്വപ്നം മനസ്സിൽ കൊണ്ടു നടന്നു. ജ്യോതിശാസ്ത്രത്തോടുള്ള അഭിനിവേശത്തിനൊപ്പം, ഈശോസഭയിൽ കത്തോലിക്കാ പുരോഹിതനാകാനുള്ള ദൈവത്തിന്റെ ആഹ്വാനവും അദ്ദേഹം സ്വീകരിച്ചു. വി. ഇഗ്നേഷ്യസ് ലെയോള സ്ഥാപിച്ച ഈശോസഭാ സമൂഹത്തിൽ കർത്താവിനെ അനുഗമിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ ഒന്നും തടസ്സപ്പെടുത്തിയില്ല.

സെമിനാരി പരിശീലന കാലഘട്ടത്തിൽ ആയിരിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഏക സഹോദരൻ സെറിബ്രൽ മലേറിയ ബാധിച്ച് മരിച്ചു. അതുകാരണം സെമിനാരിയിൽ നിന്ന് അവൻ തിരികെ വരണമെന്നായിരുന്നു അവന്റെ മാതാപിതാക്കളുടെ ആഗ്രഹം. എങ്കിലും തനിക്ക് “ഒരു വൈദികനാകണം” എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തന്റെ സഹോദരന്റെ വേർപാട് അദ്ദേഹത്തെ വിശ്വാസ ജീവിതത്തിലും കർത്താവിനെ അനുഗമിക്കാനുള്ള ആഗ്രഹത്തിലും കൂടുതൽ ശക്തനാക്കി. അതു മനസിലാക്കിയ മാതാപിതാക്കൾ, ദൈവം വിളിച്ച വഴിയേ സഞ്ചരിക്കാൻ അദ്ദേഹത്തെ അനുവദിച്ചു. പൗരോഹിത്യ പഠനത്തിന്റെ ഭാഗമായ തത്ത്വശാസ്ത്ര പഠനം ആരംഭിക്കുന്നതിന് മുമ്പ്, ജർമ്മനിയിലെ ഹൈഡൽബർഗ് സർവകലാശാലയിലേക്ക് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിനായി അദ്ദേഹത്തെ ജസ്യൂട്ട് സമൂഹം അയച്ചു. റിച്ചാർഡ് തന്റെ സ്വപ്നം പിന്തുടരുകയും 2011 ഡിസംബർ 28-ന് ഗോവ പ്രവിശ്യയിൽ ജെസ്യൂട്ട് പുരോഹിതനായി അഭിഷിക്തനാവുകയും ചെയ്തു.

“ഞങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെട്ട അനുഭവമായിരുന്നു റിച്ചിയുടെ തിരുപ്പട്ടദിനം” എന്ന് അമ്മ മേരി ഡിസൂസ സന്തോഷത്തോടെ ഓർക്കുന്നു.

വൈദികനായി അഭിഷിക്തനായ ശേഷം, ജർമ്മനിയിലെ മ്യൂണിക്കിലുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ജ്യോതിശാസ്ത്രത്തിൽ പഠനം തുടരുകയും ആ വിഷയത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. പിന്നീട് അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം തുടർന്നു. ഇപ്പോൾ, കത്തോലിക്കാ സഭയുടെ വത്തിക്കാൻ ഒബ്സർവേറ്ററിയിൽ ജോലി ചെയ്യുന്ന ഒരു വൈദിക-ശാസ്ത്രജ്ഞനാണ് അദ്ദേഹം. മാർപ്പാപ്പ നിയമിച്ച പന്ത്രണ്ട് ശാസ്ത്രജ്ഞരിൽ ഒരാളാണ് ഭാരതത്തിന് അഭിമാനമായ ഫാ. റിച്ചാർഡ് ഡിസൂസ.

ഫാ. റിച്ചാർഡിന്റെ അമ്മ മേരി ഡിസൂസ തന്റെ മകനെക്കുറിച്ച് വളരെ കുറച്ച് വാക്കുകൾ മാത്രമേ പറയുന്നുള്ളൂ. ആ വാക്കുകളിൽ എല്ലാം അടങ്ങിയിരിക്കുന്നു.

“റിച്ചി തന്റെ കുട്ടിക്കാലം മുതൽ പ്രപഞ്ചത്തെക്കുറിച്ചുള്ള കാര്യങ്ങളിൽ വളരെയധികം ആകൃഷ്ടനായിരുന്നു. അവൻ വളരെ എളിമയും തീക്ഷ്ണതയും ഉള്ള പുരോഹിതനാണ്. അവന്റെ തിരുപ്പട്ട വേളയിൽ, ഞങ്ങൾ സ്വർഗ്ഗീയ സന്തോഷത്തിലേക്ക് ഉയർന്നതായി തോന്നി. ഞങ്ങളുടെ ആദ്യത്തെ മകൻ ദൈവത്തിങ്കലേക്ക് പോയി, റിച്ചാർഡ് ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ പൗരോഹിത്യത്തിലേക്കുള്ള തന്റെ വിളിയിൽ അദ്ദേഹം ഉറച്ചുനിന്നു. ഒരു വൈദികനെന്ന നിലയിൽ സഭയ്ക്കും ഒരു ശാസ്ത്രജ്ഞനെന്ന നിലയിൽ ലോകത്തിനും വേണ്ടി അദ്ദേഹം വലിയ കാര്യങ്ങൾ ചെയ്യുന്നതിൽ ഇന്ന് ഞങ്ങൾ വളരെ സന്തുഷ്ടരാണ്.” അമ്മ -പറയുന്നു

പ്രപഞ്ച സത്യങ്ങളിൽ ആകൃഷ്ടനായ സന്തോഷവാനും വിനീതനുമായ ഈശോസഭാ വൈദികനാണ് ഫാ. റിച്ചാർഡ്. തന്നെ സഭയുടെ ശാസ്ത്രജ്ഞനാക്കിയ ഈശോസഭാ അധികാരികളോട് അദ്ദേഹം ഏറെ കടപ്പെട്ടിരിക്കുന്നു. വൈദികനായും ശാസ്ത്രജ്ഞനായും അച്ചൻ തന്റെ ജീവിതം ആഘോഷിക്കുകയാണ്. നിലവിൽ, 130 വർഷം പഴക്കമുള്ള റോമിലെ വത്തിക്കാൻ ഒബ്സർവേറ്ററിയിൽ ജ്യോതിശാസ്ത്രജ്ഞനായി അദ്ദേഹം പ്രവർത്തിക്കുന്നു. നിരവധി അത്ഭുത കണ്ടുപിടുത്തങ്ങൾക്ക് അദ്ദേഹം നിമിത്തമായി. അതിലെ വലിയൊരു ‘യൂറീക്ക’ അനുഭവം, ഡോ. എറിക് ബെല്ലിനൊപ്പം ഗാലക്സി M32 P കണ്ടെത്തിയതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group