ദൈവം എനിക്ക് എല്ലാം തന്നു… മനസ്സ് തുറന്ന് ദൈവത്തിന് നന്ദി പറഞ്ഞ് ലയണൽ മെസ്സി…

ഖത്തർ: 2022 ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ നേട്ടത്തിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് അര്‍ജന്റീനിയയുടെ സൂപ്പര്‍ താരം ലയണൽ മെസ്സി.

ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചതിന് പിന്നാലെ റ്റി വൈ സി സ്പോർട്സ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് കിരീട നേട്ടത്തിന് അർജന്റീനൻ താരം ലയണൽ മെസ്സി ദൈവത്തിന് നന്ദി പറഞ്ഞത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് അർജന്റീന കിരീട നേട്ടം സ്വന്തമാക്കിയത്. ദൈവം തനിക്ക് ഇത് നൽകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും മെസ്സി കൂട്ടിച്ചേർത്തു. ലോകകപ്പ് കിരീടനേട്ടത്തോടുകൂടി കരിയർ അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മറ്റൊന്നും ചോദിക്കാൻ ഇല്ല. ദൈവം എനിക്ക് എല്ലാം തന്നു
മെസ്സി പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group