ദൈവം നമ്മോടു കൂടെയുണ്ട് : ഫ്രാൻസിസ് മാർപാപ്പാ

ഒരിക്കലും ദൈവം നമ്മെ തനിച്ചാക്കില്ലെന്നും അവിടുന്ന് നമ്മുടെ കൂടെയുണ്ടെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണ തിരുനാളായ മെയ് 26 ന് വത്തിക്കാനിൽ പൊതുസദസ്സിലെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.

“സ്വർഗ്ഗാരോഹണം ചെയ്ത ക്രിസ്തു പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുകയാണ്. എന്നാൽ അവിടുന്ന് ഒരിക്കലും നമ്മെ തനിച്ചാക്കിയിട്ടില്ല. ക്രിസ്തു എപ്പോഴും നമ്മോട് കൂടെയുണ്ട്. പരിശുദ്ധാത്മാവിലൂടെ അവൻ നമ്മുടെ ഹൃദയങ്ങളിൽ വസിക്കുകയാണ്. വിശ്വാസികൾ അവരുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”- പാപ്പാ പറഞ്ഞു. നമ്മുടെ ജീവിതം യേശുക്രിസ്തുവിനെ ഭരമേൽപ്പിക്കുകയാണെങ്കിൽ, അവൻ നമ്മെ പിതാവായ ദൈവത്തിലേക്ക് നയിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group