ദൈവത്തിന്റെ സ്വന്തം നാട് മയക്കുമരുന്നിന്റെ പിടിയിൽ

ദൈവത്തിന്റെ സ്വന്തം നാട് മയക്കുമരുന്നിന്റെ പിടിയിൽ അമർന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ടിരിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഈ ദിവസങ്ങളിൽ കേരളത്തിലെ മാധ്യമങ്ങൾ പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്. ജൂലൈ 25 ന് തിരുവനന്തപുരം കോട്ടൺ ഹിൽ ഗേൾസ് സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് ആകുലതയോടെ പങ്കുവച്ച കാര്യങ്ങൾ ഓരോ മലയാളികളുടെ ചെവികളിലും വീണ്ടും വീണ്ടും അലയടിക്കുന്ന ഒന്നാണ്.

കേരളത്തിലെ കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് ലോബികൾ വളരെ ശക്തമായി പ്രവർത്തിക്കുന്നത് അധികാരികൾ എത്ര കണ്ണടച്ച് പാലു കുടിക്കാൻ പരിശ്രമിച്ചാലും മക്കളുടെ നന്മ ആഗ്രഹിക്കുന്ന ഏതൊരു മാതാപിതാക്കൾക്കും പൊറുക്കാൻ പറ്റാത്ത ഒന്നാണ്… നിലത്തുവച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കും എന്ന ആകുലതയിൽ കണ്ണിലെ കൃഷ്ണമണി പോലെ വളർത്തിക്കൊണ്ടു വന്ന പൊന്നോമനകൾ പറക്കമുറ്റാ പ്രായത്തിൽ സ്കൂൾ – കോളേജ് കോമ്പൗണ്ടുകളിലും വഴിയോരങ്ങളിലും വച്ച് മയക്കുമരുന്നിന്റെ കറുത്ത കൈകളാൽ വരിഞ്ഞു മുറുക്കപ്പെടുന്നത് നിസഹായതയോടെ നോക്കി നിൽക്കാൻ എങ്ങനെ സാധിക്കും….?

കിറുങ്ങിയടിച്ച് നടക്കുന്ന ഒരു മായലോകത്തിലേയ്ക്ക് ഒരു തലമുറയെ തന്നെ കൂട്ടികൊണ്ടു പോയി ഉന്മൂലനം ചെയ്യുന്നത് ഈ ആധുനിക ലോകത്തിന്റെ ന്യൂ വേർഷൻ അടിമത്തം ആണ്… ലഹരിയുടെ ആസക്തിയിൽ അടിയുലയുന്ന ഒരു തലമുറ നമ്മുടെ തെരുവുകളിൽ അലഞ്ഞു തിരിയാതിരിക്കാൻ നഖശിഖാന്തം ഇത്തരം ലഹരികളെ നാം എതിർക്കണം. നെല്ല് ഏത്…. പതിരേത്…. എന്ന് തിരിച്ചറിയാനുള്ള വിവേകം ഇല്ലാത്ത നമ്മുടെ മക്കളെ സംരക്ഷിക്കുവാൻ ജാതിമതഭേദമന്യേ നാം ഓരോരുത്തരും മുന്നോട്ട് ഇറങ്ങേണ്ടതാണ്…

ഒരു പ്ലസ് ടു ടീച്ചറിന്റെ നിസ്സഹായത നിറഞ്ഞ വാക്കുകളാണ് ഈ പോസ്റ്റിന് ഒപ്പം ചേർത്തിരിക്കുന്ന വീഡിയോയുടെ ബാക്ഗ്രൗണ്ടിൽ കേൾക്കുന്നത്…

കടപ്പാട് :സി. സോണിയ തെരേസ് ഡി. എസ്. ജെ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group