ചൈനയിലെ തിയൻജീൻ രൂപതയുടെ മെത്രാന് സർക്കാർ അംഗീകാരം

ചൈനയിലെ തിയൻജീൻ രൂപതയുടെ മെത്രാൻ മെൽക്കിയോർ ഷി ഹോംങ്ജെന്നിനെ ഔദ്യോഗികമായി അംഗീകരിച്ച് ചൈനീസ് സർക്കാർ. ആഗസ്റ്റ് 27-നു ലഭിച്ച ഈ അംഗീകാരത്തിൽ വത്തിക്കാൻ സന്തോഷം രേഖപ്പെടുത്തി.

ബിഷപ്പ് മെൽക്കിയോർ ഷി ഹോംങ്ജെന്നിന് സർക്കാർ അംഗീകാരം നല്കിയ നടപടി പരിശുദ്ധ സിംഹാസനവും ചൈന സർക്കാരും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന സംഭാഷണത്തിൻ്റെ ഭാവാത്മകമായ ഒരു ഫലമാണെന്ന് വത്തിക്കാൻ പ്രസ് ഓഫീസിന്റെ മേധാവി മത്തെയൊ ബ്രൂണി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

മെത്രാൻ മെൽക്കിയോർ ഷി ഹോംങ്ജെൻ 1929 ഒക്ടോബർ ഏഴിനാണ് ജനിച്ചത്. 1954 ജൂലൈ നാലിന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1982 ജൂൺ 15-ന് തിയൻജീൻ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി അഭിഷിക്തനായി. 2019 ജൂൺ എട്ടിന് തിയൻജീൻ രൂപതയുടെ മെത്രാൻ സ്റ്റീഫൻ ലി സിദെ മരണമടഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി ബിഷപ്പ് മെൽക്കിയോർ സ്ഥാനമേൽക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m