ജനങ്ങളെ ദ്രോഹച്ചു കൊണ്ട് ഭരണം അധികം മുന്നോട്ടു പോകില്ല : ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്

ജനങ്ങളെ ദ്രോഹിച്ചു കൊണ്ട് ഭരിക്കുന്ന ഒരു ഭരണാധികാരികളും അധികനാൾ വാഴില്ലെന്ന മുന്നറിയിപ്പുമായി മദ്യ വിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്. മദ്യനിരോധന സമിതി സംസ്ഥാന വാഹന ജാഥയുടെ സമാപനം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്കിയിരുന്ന മദ്യ നിയന്ത്രണാധികാരം പുനഃസ്ഥാപിക്കുക, നീരയുടെ കാര്‍ഷിക വ്യാവസായിക തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനുവരി 5ന് മദ്യനിരോധന സമിതി സംസ്ഥാന വാഹന ജാഥ ആരംഭിക്കുന്നത്. 37 ദിവസം കൊണ്ട് കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നു പോയ ജാഥ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ചു.

മദ്യ വില്‍പന വഴി 15,000 കോടി നേടുമ്പോള്‍ 150 കോടി രൂപ ലഹരിവിമുക്തിക്കു ചെലവാക്കുന്നു എന്ന് പറയുന്നത് ആളുകളെ കബളിപ്പിക്കലാണെന്നും ‘നീര’ പോലുള്ള സാധ്യതകള്‍ പരിഗണിക്കാതെ പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് മദ്ധ്യം ഉണ്ടാക്കി കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് ആരോപിച്ചു. ആറു വര്‍ഷത്തിനിടെ ബാറുകളുടെ എണ്ണം 25 ഇരട്ടി വര്‍ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരമേല്‍ക്കുമ്പോള്‍ 29 ആയിരുന്നത് ഇപ്പോള്‍ 716 ആയെന്നും 103 ബാറുകള്‍ കൂടി കൊടുക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group