ജനങ്ങളെ ദുരിതത്തിലാക്കുന്ന മ​ദ്യ ന​യ​ത്തി​ൽ നി​ന്നു സ​ർ​ക്കാ​ർ പി​ന്മാ​റ​ണം:മാ​ർ ക്ലീ​മി​സ് കത്തോലി​ക്കാ​ ബാ​വ

ജനങ്ങളെ ദുരിതത്തിലാക്കുന്ന പുതിയ മ​​​ദ്യ ന​​​യ​​​ത്തി​​​ൽ​​നി​​ന്നു സ​​​ർ​​​ക്കാ​​​ർ പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്നു മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കത്തോലി​​​ക്കാ​​​ ബാ​​​വാ.

കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ മു​​​ന്ന​​​ണി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ധ​​​ർ​​​ണ​​​യി​​​ൽ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ദ്യ ന​​​യ​​​ത്തി​​​നെ​​​തി​​​രാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ഉണ്ടായിരുന്നപ്പോൾ അ​​​തൊ​​​ന്നും ക​​​ണ്ടി​​​ല്ലെ​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണു സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള​​​ത്. മ​​​ദ്യ​​​ന​​​യ​​​ത്തി​​​നെ​​​തി​​​രാ​​​യ പ​​​രാ​​​തി​​​ക​​​ളും അ​​​പേ​​​ക്ഷ​​​ക​​​ളും ല​​​ഭി​​​ക്കു​​​മ്പോഴും ഇ​​​തേ ന​​​യ​​​മാ​​​ണ് തു​​​ട​​​രു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സ​​​ർ​​​ക്കാ​​​ർ ഈ ​​​രീ​​​തി തു​​​ട​​​രു​​​ന്ന​​​ത് ന​​​ല്ല​​​ത​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ ന​​​യം തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വ​​​ൻപി​​​ച്ച ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ണ്ടെ​​​ന്നു ക​​​രു​​​തി എ​​​ന്തും ചെ​​​യ്യാ​​​മെ​​​ന്ന അ​​​വ​​​സ്ഥ ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​രി​​​നു ഭൂ​​​ഷ​​​ണ​​​മ​​​ല്ലെ​​​ന്നു മ​​​ദ്യ​​​വി​​​രു​​​ദ്ധ മു​​​ന്ന​​​ണി ചെ​​​യ​​​ർ​​​മാ​​​നും മാ​​​വേ​​​ലി​​​ക്ക​​​ര ബി​​​ഷ​​​പ്പു​​​മാ​​​യ ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​സ​​​ഭാ മു​​​ൻ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ പ്ര​​​ഫ. പി.​​​ജെ. കു​​​ര്യ​​​ൻ, കു​​​റു​​​ക്കോ​​​ളി മൊ​​​യ്തീ​​​ൻ എം​​​എ​​​ൽ​​​എ, വി.​​​എ​​​സ്. ഹ​​​രീ​​​ന്ദ്ര​​​നാ​​​ഥ്, ഇ​​​യ്യ​​​ഞ്ചേ​​​രി കു​​​ഞ്ഞു​​​കൃ​​​ഷ്ണ​​​ൻ, കു​​​ഞ്ഞി​​​ക്കോ​​​മു മാ​​​സ്റ്റ​​​ർ, അ​​​ബ്ദു​​​ൾ അ​​​സീ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ സ്വാ​​​ഗ​​​ത​​​വും പ്ര​​​ഫ. മാ​​​മ​​​ച്ച​​​ൻ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. ധ​​​ർ​​​ണ​​​യ്ക്ക് മോ​​​ണ്‍. മാ​​​ത്യു മ​​​ന​​​ക്കാ​​​ര​​​ക്കാ​​​വി​​​ൽ കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ, ഫാ. ​​​ദേ​​​വ​​​സ്യ പ​​​ന്ത​​​ല്ലൂ​​​ക്കാ​​​ര​​​ൻ, ലൂ​​​ർ​​​ദ് ഫെ​​​റോ​​​നാ വി​​​കാ​​​രി ഫാ. ​​​മോ​​​ർ​​​ലി കൈ​​​ത​​​പ്പ​​​റ​​​ന്പി​​​ൽ, ടി​​​എ​​​സ്എ​​​സ്എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സാ​​​ബാ​​​സ് ഇ​​​ഗ്നേ​​​ഷ്യ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group