നെൽ കർഷകർക്കുണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാർ തയ്യാറാവണം: മാർ ജോ​സ​ഫ് പെരുന്തോട്ടം

വേനൽ മഴയെ തുടർന്ന് നെൽ കർഷകർക്കുണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാർ നിസംഗത വെടിയണമെന്ന് ആവിശ്യപ്പെട്ട് ച​ങ്ങ​നാ​ശ്ശേരി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.വേ​ന​ൽ​മ​ഴ​യി​ൽ കൃ​ഷി​നാ​ശം നേ​രി​ട്ട പാ​ട​ശേ​ഖ​ര​ങ്ങ​ൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക​ർ​ഷ​ക​ർ ത​ങ്ങ​​ളുടെ ആ​വ​ലാ​ധി​ക​ളും ദ​യ​നീ​യാ​വ​സ്ഥ​യും ദുഃ​ഖ​ങ്ങ​ളും മാ​ർ പെ​രു​ന്തോ​ട്ട​ത്തെ അ​റി​യി​ച്ചു.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കാ​ണു​ന്ന​ത് അ​തി​ദ​യ​നീ​യ​വും ഹൃ​ദ​യം അ​ലി​യി​പ്പി​ക്കു​ന്ന​തു​മാ​യ കാ​ഴ്ച​യാ​ണെ​ന്നും വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​യ നെ​ൽ​ച്ചെ​ടി​ക​ൾ വീ​ണു​ പോ​യ​ത് ക​ർ​ഷ​ക​രു​ടെ എ​ല്ലാ പ്ര​തീ​ക്ഷ​യും ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും മാ​ർ പെ​രു​ന്തോ​ട്ടം പ​റ​ഞ്ഞു. ദു​രി​ത​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട ക​ർ​ഷ​ക​രെ യ​ഥാ​സ​മ​യം സ​ഹാ​യി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ അ​വ​ർ​ക്കു മു​ൻപോ​ട്ടു പോ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളുവെന്നും നി​ര​ണ​ത്ത് ക​ർ​ഷ​ക​ൻ ത​ന്‍റെ പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പം ജീ​വ​നൊ​ടു​ക്കി​യ​ത് ദുഃ​ഖി​പ്പി​ക്കു​ന്ന കാ​ര്യ​മാണെന്നും പറഞ്ഞ ബിഷപ്പ്, സ​ർ​ക്കാ​ർ ഇ​ത് കാ​ണാ​തെ പോ​ക​രു​തെന്നും വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കൊ​ണ്ടു കാ​ര്യ​മി​ല്ലെന്നും ജ​ന​ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്ന സ​ർ​ക്കാ​ർ ദു​രി​ത​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണു വേ​ണ്ട​തെന്നും ആവശ്യപ്പെട്ടു.

സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന്‍റെ ഭാ​വി ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ ക​ർ​ഷ​ക​ർ​ക്ക് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യാ​ണു വേ​ണ്ട​ത്. ജ​ന​ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്ന ജ​ന​നേ​താ​ക്ക​ളും സ​ർ​ക്കാ​രും എ​ല്ലാ നി​സം​ഗ​ത​യും​ വെ​ടി​ഞ്ഞ് നെ​ൽ​ക്ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group