വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യമാക്കിയുള്ള ലഹരിമാഫിയക്കെതിരെ സർക്കാർ ഉണർന്നു പ്രവർത്തിക്കണo: ലെയ്റ്റി കൗൺസിൽ

കോ​​​​ട്ട​​​​യം: വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ ല​​​​ക്ഷ്യം​​​​വ​​​​ച്ചു​​​​ള്ള ഭീ​​​​ക​​​​ര തീ​​​​വ്ര​​​​വാ​​​​ദ​​​​പ്ര​​​​സ്ഥാ​​​​ന​​​​ങ്ങൾക്കെതിരെ സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​വും ഉ​​​​ണ​​​​ര​​​​ണ​​​​മെ​​​​ന്നും കാ​​​​ത്ത​​​​ലി​​​​ക് ബി​​​​ഷ​​​​പ്സ് കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ (സി​​​​ബി​​​​സി​​​​ഐ) ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ. വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ.

ര​​​​സ​​​​ല​​​​ഹ​​​​രി​​​​യു​​​​ൾ​​​​പ്പെ​​​​ടെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു മാ​​​​ഫി​​​​യ​​​​ക​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്ത് ശക്തമായി കൊണ്ടിരിക്കുമ്പോൾ ഇ​​​​ക്കൂ​​​​ട്ട​​​​ർ ല​​​​ക്ഷ്യം​​​​വെ​​​​യ്ക്കു​​​​ന്ന നാ​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് വി​​​​പ​​​​ണി വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യു​​​​മാ​​​​ണെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ണെന്നും
അ​​​​തി​​​​നാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു വ്യാ​​​​പാ​​​​രം വ​​​​ൻ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ടാ​​​ൻ സാ​​​​ധ്യ​​​​ത​​​​യേ​​​​റുമെന്നും അതിനാൽ ഭാ​​​​വി​​​​ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​മേ​​​​ധാ​​​​വി​​​​ക​​​​ളും അ​​​​ധ്യാ​​​​പ​​​​ക അ​​​​ന​​​​ധ്യാ​​​​പ​​​​ക​​​​രും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും സം​​​​യു​​​​ക്ത​​​​മാ​​​​യി ഉ​​​​ണ​​​​ർ​​​​ന്നു​​​​ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ വൈ​​​​ക​​​​രു​​​​തെ​​​​ന്നും വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group