ജനങ്ങളുടെ പ്രശ്നങ്ങൾ ശ്രവിക്കാൻ സർക്കാർ സന്നദ്ധമാകണം : ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതി

തീരദേശ ജനതയും, മലയോര നിവാസികളും ദുരിതത്തിലായിരിക്കുന്ന ഈ അവസരത്തിൽ സത്വര നടപടികൾക്ക് സർക്കാർ തയ്യാറാകണമെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.ബഫർ സോൺ വിഷയത്തിലെ ആശങ്കകൾ പരിധിയില്ലാതെ നീളുകകയാണ്. തീരദേശ ജനത കിടപ്പാടവും തൊഴിൽ സാഹചര്യങ്ങളും നഷ്ടപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. കർഷകർ വന്യമൃഗശല്യവും വിളനാശവും വിലയിടിവും മൂലം ദുരിതക്കയത്തിൽ ആഴുന്നു. റബറിന്റെ വിലയിടിവ് അനുദിനം തുടരുമ്പോഴും റബർ വില സ്ഥിരതാപദ്ധതി പുനരുജ്ജീവിപ്പിക്കാൻ സർക്കാർ തയാറാക്കുന്നില്ല. ജനാധിപത്യപരമായ സമരങ്ങളെയും പ്രതിഷേധങ്ങളെയും ജനത്തിന്റെ ദുരിതങ്ങളെയും കണ്ടില്ലെന്നു നടിച്ച് സർക്കാർ മുമ്പോട്ടു പോകുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് സമിതി പ്രസ്താവിച്ചു. ബഫർ സോൺ, വിഴിഞ്ഞം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനും ഭരണതലത്തിൽ നടപടികൾ ഏകോപിക്കുന്നതിനുമായി ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.ഡയറക്ടർ ഫാ.ജയിംസ് കൊക്കാവയലിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ വിഷയം അവതരിപ്പിച്ചു. ഫാ.ജോസഫ് പനക്കേഴം, ഡോ. റൂബിൾ രാജ്, പ്രഫ. ജെ. സി. മാടപ്പാട്ട്, അഡ്വ. ജോർജ് കോടിക്കൽ, ഡോ. ഡൊമനിക് ജോസഫ്, ബോബി തോമസ്, ജോബി പ്രാക്കുഴി, ടോം ജോസഫ് ബിജു സെബാസ്റ്റ്യൻ, ബിനു കുര്യാക്കോസ്, അഡ്വ. ജോർജ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group