സമൂഹത്തോടുള്ള സർക്കാരിന്റെ ഇരട്ടത്താപ്പ് തുടരുന്നു; കോ​വി​ഡ് മൂലം മ​രി​ച്ച സ​ന്യാ​സി​നി​മാ​ര്‍​ക്കു ന​ഷ്ട​പ​രി​ഹാ​രം നൽകില്ല

കോ​​​​​വി​​​​​ഡ് മഹാമാരിയെ തുടർന്ന് മരണമടഞ്ഞ കന്യാസ്ത്രീകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകില്ല.

ഇ​​​​​വ​​​​​രു​​​​​ടെ കോ​​​​​ൺ​​​​​ഗ്രി​​​​​ഗേ​​​​​ഷ​​​​​ൻ സു​​​​​പ്പീ​​​​​രി​​​​​യ​​​​​ർ​​​​​മാ​​​​​ർ അ​​​​​പേ​​​​​ക്ഷ ന​​​​​ല്‍​കി പ​​​​​ല​​​​​വ​​​​​ട്ടം ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ള്‍ ക​​​​​യ​​​​​റി​​​​​യി​​​​​റ​​​​​ങ്ങി​​​​​യി​​​​​ട്ടും മാ​​​​​സ​​​​​ങ്ങ​​​​​ളോ​​​​​ളം കാ​​​​​ത്തി​​​​​രു​​​​​ന്നി​​​​​ട്ടും സാ​​​​​ങ്കേ​​​​​തി​​​​​ക കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍ നി​​​​​ര​​​​​ത്തി​ ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ക​​​​യാ​​​​ണ്.

കോ​​​​​വി​​​​​ഡ് മൂലം മ​​​​​രി​​​​​ച്ച സ​​​​​ന്യാ​​​​​സി​​​​​നി​​​​​മാ​​​​​ര്‍​ക്കാ​​​​​യി ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തു​​​​​ക​​​​​യ്ക്ക് അ​​​​​പേ​​​​​ക്ഷ ന​​​​​ല്‍​കു​​​​​ന്ന​​​​​ത്, അ​​​​​വ​​​​​രു​​​​​ടെ ര​​​​​ക്ഷക​​​​​ര്‍​ത്താ​​​​​വ് എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ല്‍ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട സ​​​​​ന്യാ​​​​​സ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സു​​​​​പ്പീ​​​​​രി​​​​​യ​​​​​റാ​​​​​ണ്.

സി​​​​​സ്റ്റേ​​​​​ഴ്സ് ഓ​​​​​ഫ് ദി ഡെ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് (എ​​​​​സ്ഡി) കോ​​​​​ണ്‍​ഗ്രി​​​​​ഗേ​​​​​ഷ​​​​​നി​​​​​ലെ ഒ​​​​​രു പ്രോ​​​​​വി​​​​​ന്‍​സി​​​​​ല്‍ മാ​​​​​ത്രം കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ചു മ​​​​​രി​​​​​ച്ച നാ​​​​​ലു സ​​​​​ന്യാ​​​​​സി​​​​​നി​​​​​മാ​​​​​രി​​​​​ല്‍ ആ​​​​​ര്‍​ക്കും ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തു​​​​​ക സ​​​​​ര്‍​ക്കാ​​​​​ര്‍ ന​​​​​ല്‍​കി​​​​​യി​​​​​ല്ല. സു​​​​​പ്പീ​​​​​രി​​​​​യ​​​​​ര്‍ അ​​​​​പേ​​​​​ക്ഷ ന​​​​​ല്‍​കി നാ​​​​​ലു മാ​​​​​സം ക​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ഴാ​​​​​ണ്, സ​​​​​ന്യ​​​​​സ്ത​​​​​രു​​​​​ടെ കോ​​​​​വി​​​​​ഡ് മ​​​​​ര​​​​​ണ​​​​​ത്തി​​​​​നു ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തു​​​​​ക ഇ​​​​​ല്ലെ​​​​​ന്ന സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​റി​​​​യി​​​​പ്പ് ക​​​​​ള​​​​​ക്ട​​​​​റേ​​​​​റ്റി​​​​​ല്‍നി​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വസം ഇ​​​​​വ​​​​​ര്‍​ക്ക് മ​​​​​റു​​​​​പ​​​​​ടി​​​​യാ​​​​യി ല​​​​​ഭി​​​​​ച്ച​​​​​ത്. അ​​​​​പേ​​​​​ക്ഷ ന​​​​​ല്‍​കു​​​​​ന്ന ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നും സ​​​​​ന്യാ​​​​​സി​​​​​നി​​​​​മാ​​​​​ര്‍​ക്ക് ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​മി​​​​​ല്ലെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ലെ​​​​​ന്നു സി​​​​​സ്റ്റ​​​​​ര്‍ കി​​​​​ര​​​​​ണ്‍ എ​​​​​സ്ഡി പ​​​​​റ​​​​​ഞ്ഞു.

കോ​​​​​വി​​​​​ഡി​​​​​ല്‍ മ​​​​​രി​​​​​ച്ച​​​​​യാ​​​​ളു​​​​​ടെ നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​ന​​​​​ന്ത​​​​​രാ​​​​​വ​​​​​കാ​​​​​ശി​​​​​ക്കാ​​​​​ണ് ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തു​​​​​ക ന​​​​​ല്‍​കു​​​​​ന്ന​​​​​തെ​​​​​ന്നാ​​​​​ണ് വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ വാ​​​​​ദം. എ​​ന്നാ​​ൽ സ​​​​​ന്യാ​​​​​സി​​​​​മാ​​​​​രെ സം​​​​​ബ​​​​​ന്ധി​​​​​ച്ച് അ​​​​​വ​​​​​രു​​​​​ടെ പൂ​​​​​ര്‍​ണ്ണ ചു​​​​​മ​​​​​ത​​​​​ല അ​​​​​വ​​​​​ര്‍ അം​​​​​ഗ​​​​​മാ​​​​​യ കോ​​​​​ണ്‍​ഗ്രി​​​​​ഗേ​​​​​ഷ​​​​​നാ​​​​​ണ്.

സ​​​​​ന്യ​​​​​സ്ത​​​​​രു​​​​​ടെ ഉ​​​​​പ​​​​​രി​​​​​പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നും മ​​​​​റ്റ് ഔ​​​​​ദ്യോ​​​​​ഗി​​​​​ക ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍​ക്കും കോ​​​​​ണ്‍​ഗ്രി​​​​​ഗേ​​​​​ഷ​​​​​ന്‍ സു​​​​​പ്പീ​​​​​രി​​​​​യ​​​​​ര്‍​മാ​​​​​രാ​​​​​ണ് രക്ഷക​​​​​ര്‍​ത്താ​​​​​വ് എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ല്‍ രേ​​​​​ഖ​​​​​ക​​​​​ളി​​​​​ല്‍ ഒ​​​​​പ്പു​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​ത്. മ​​​​​രി​​​​​ച്ച സ​​​​​ന്യ​​​​​സ്ത​​​​​രു​​​​​ടെ ഡെ​​​​​ത്ത് സ​​​​​ര്‍​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും അ​​​​​നു​​​​​ബ​​​​​ന്ധ രേ​​​​​ഖ​​​​​ക​​​​​ളും കൈ​​​​​പ്പ​​​​​റ്റു​​​​​ന്ന​​​​​തും സു​​​​​പ്പീ​​​​​രി​​​​​യ​​​​​ര്‍​മാ​​​​​രാ​​​​​ണ്. അ​​​​​തെ​​​​​ല്ലാം സ​​​​​ര്‍​ക്കാ​​​​​ര്‍ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ള്‍ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ഴാ​​​​​ണ്, കോ​​​​​വി​​​​​ഡി​​​​​ല്‍ മ​​​​​രി​​​​​ച്ച സ​​​​​ന്യ​​​​​സ്ത​​​​​രു​​​​​ടെ ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തു​​​​​ക​​​​​യു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ലു​​​​​ള്ള അ​​​​​വ​​​​​ഗ​​​​​ണ​​​​​ന.

രാ​​​​​ജ്യ​​​​​ത്തു കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ചു മ​​​​​രി​​​​​ച്ച ഏ​​​​​തൊ​​​​​രാ​​​​​ളു​​​​​ടെ​​​​​യും കു​​​​​ടും​​​​​ബ​​​​​ത്തി​​​​​നു 50,000 രൂ​​​​​പ ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ല്‍​കു​​​​​ന്നു​​​​​ണ്ട്. ബി​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ലെ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യ്ക്കു പു​റ​മേ മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്ക് പ്ര​തി​മാ​സം 5,000 രൂ​പ വീ​തം പെ​ന്‍​ഷ​നും ല​ഭി​ക്കും. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ പേ​രി​ലു​ള്ള ന​ഷ്ട​പ​രി​ഹാ​രം സ​മ​യം പാ​ഴാ​ക്കാ​തെ ന​ല്‍​ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group