പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന തൊഴിലാളികളെ സര്‍ക്കാരുകള്‍ പിന്തുണയ്ക്കണം: കെ‌സി‌ബി‌സി ലേബര്‍ കമ്മീഷന്‍

കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന പ്രത്യാഘാതങ്ങളിലൂടെ കടന്നുപോകുന്ന തൊഴിലാളികൾക്ക് വേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാരുകളും, തൊഴിലാളി സാമൂഹ്യ സന്നദ്ധ സംഘടനകളും ക്രിയാന്മക പദ്ധതി ആവിഷ്കരിക്കണമെന്ന് കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല.

കേരള കത്തോലിക്ക സഭയുടെ തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെന്റിന്റെ വാർഷിക ജനറൽ കൗൺസിൽ എറണാകുളത്ത് പിഓസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെഎൻഎം ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നു നടത്തുന്ന ‘കനിവ്’ എന്ന പ്രത്യേക ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനവും ബിഷപ്പ് നിർവഹിച്ചു. പ്രസിഡന്‍റ് ബാബു തണ്ണിക്കോട് അധ്യക്ഷത വഹിച്ചു. കെസിബിസി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. പ്രസാദ് കണ്ടെത്തിപ്പറമ്പിൽ, കെആർഎൽസിബിസി ലേബർ കമ്മീഷൻ സെക്രട്ടറി ജോസഫ് ജൂഡ്, എൽ.എം ജനറൽ സെക്രട്ടറി ജോസ് മാത്യു, ട്രഷറർ ഡിക്സൺ മനിക്ക്, സെക്രട്ടറി അഡ്വ. തോമസ് മാത്യു, നിർമാണ തൊഴിലാളി ഫോറം പ്രസിഡന്റ് കെ.ജെ. തോമസ്, പ്രോജക്ട് കോ-ഓർഡിനേറ്റർ സിസ്റ്റർ മേഴ്സി ഡി എന്നീവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group