തീരദേശ ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന സര്‍ക്കാർ നിലപാട് അപകടകരo : കെആര്‍എല്‍സിസി

കൊച്ചി : തീരദേശ ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാട് അപകടകരമെന്ന് കെആര്‍എല്‍സിസി.

ജനകീയ സമരങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അസഹിഷ്ണുത ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉല്പന്നമാണ്. വിഴിഞ്ഞത്തു നടക്കുന്ന സമരത്തോട് നിഷേധാ ന്മക നിലപാടാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. അദാനിയുടെ സഹായികള്‍ പോലിസിന്റെ സഹായത്തോടെയാണ് പ്രകോപനം ഉണ്ടാക്കിയത്.

തീരശോഷണം പഠിക്കാനായി നിയോഗിച്ച സമിതിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. പഠന വിഷയങ്ങള്‍ പോലും നിശ്ചയിച്ചു നല്കാത്ത സര്‍ക്കാരാണ് സമരക്കാരുടെ ആവശ്യങ്ങളെല്ലാം പരിഹരിച്ചു എന്ന് തെറ്റിദ്ധരിപ്പിക്കുന്നത്.

ഗോഡൗണുകളില്‍ നിന്നും മാറിത്താമസിക്കാന്‍, സര്‍ക്കാര്‍ ഉത്തരവിറക്കിയ 5500 രൂപയില്‍ കൂടുതലായി വരുന്ന തുക അദാനിയുടെ പക്കല്‍ നിന്നും വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് എന്തിനാണെന്നും ഇത് ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ ഭാഗമാക്കത്തതെന്താണന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കെആര്‍എല്‍സിസിആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group