പൂർണമായും കത്തിനശിച്ച വീട്ടിൽ കേടുപാടുകൾ ഏൽക്കാതെ നിലനിൽക്കുന്ന മാതാവിന്റെ രൂപം വൈറലാകുന്നു.

ബോൾഡർ കൗണ്ടിയിലെ ലൂയിസില്ലെയിൽ പടർന്ന കാട്ടുതീയിൽ പൂർണ്ണമായും നശിച്ച വീട്ടിൽ കേടുപാടുകൾ ഒന്നുമില്ലാതെയിരിക്കുന്ന പരിശുദ്ധ ദൈവ മാതാവിന്റെ തിരുസ്വരൂപത്തിന്റെ ചിത്രം വൈറലാകുന്നു.
ലൂയിസില്ലെയിലെ കാറ്റ്, ടോം ഗ്രെയ്നി ദമ്പതികളുടെ വീട്ടിലെ തിരുസ്വരൂപ മാണ് തീപിടിത്തത്തിനു ശേഷവും യാതൊരു കോട്ടവും സംഭവിക്കാതെയിരിക്കുന്നത്.
കാട്ടുതീ ശമിച്ചപ്പോൾ വീട്ടിലേക്ക് മടങ്ങിയെത്തിയ ദമ്പതികൾ കണ്ടത് പൂർണ്ണമായും നശിച്ച വീട്ടിൽ യാതൊരു കുഴപ്പവുമില്ലാതെ നിലനിൽക്കുന്ന മാതാവിന്റെ രൂപമാണ് ഇത് തങ്ങളുടെ വിശ്വാസം കൂടുതൽ ആഴപെടുത്തിയെന്നും ദമ്പതികൾ പറയുന്നു.
“തീയിലും കത്തിനശിക്കാത്ത ഈ തിരുസ്വരൂപം ഒരു പ്രതീകമാണ്. മണിക്കൂറുകൾക്കു മുമ്പ് ഒരു നരകാഗ്നിയായിരുന്നു ഇവിടെ . നമ്മുടെ ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ ഇടപെടലും ഇപ്രകാരമാണ്. നമ്മുടെ കർത്താവും രക്ഷകനുമായ അവളുടെ പുത്രനായ യേശുക്രിസ്തുവിനോട് നമുക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്, ഏറ്റവും ഇരുണ്ട സമയങ്ങളിൽ നമുക്കു വേണ്ടി മാദ്ധ്യസ്ഥ്യം വഹിച്ചുകൊണ്ട് പരിശുദ്ധ അമ്മ നിലയുറപ്പിക്കുന്നു എന്നതിന്റെ പ്രതീകo” – അവർ കൂട്ടിച്ചേർത്തു.

ഒരു വസ്ത്രമോ, ടൂത്ത് ബ്രഷോ പോലും ഇല്ലാതെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണെങ്കിലും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസo ഈ ദമ്പതികളെ താങ്ങിനിർത്തുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group