പോളണ്ടിൽ നടന്നത് ദിവ്യകാരുണ്യാത്ഭുതമാണോ? അന്വേഷണത്തിന് ഒരുങ്ങി സഭാ നേതൃത്വം

പോളണ്ടിൽ സെപ്റ്റംബർ പത്തിന് നടന്നത് ദിവ്യകാരുണ്യാത്ഭുതമാണോ? ആ ചോദ്യത്തിന് ഉത്തരം തേടാൻ ഒരുങ്ങുകയാണ് വാഴ്സോ അതിരൂപത. അത്ഭുതത്തിന് കാരണമായ സംഭവം നടന്നത് പോളണ്ടിലെ ഒരു ധ്യാന കേന്ദ്രത്തിലായിരുന്നു.
അവിടെ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിൽ അബദ്ധത്തിൽ വൈദികന്റെ കൈയിൽ നിന്ന് തിരുവോസ്തി താഴെ വീണു. അദ്ദേഹം തിരുവോസ്തി ഉടനെ തന്നെ കയ്യിലെടുക്കുകയും അത് ഒരു പാത്രത്തിൽ അടച്ചു സൂക്ഷിക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് നോക്കിയപ്പോൾ തിരുവോസ്തിയുടെ ചുറ്റും ഒരു ചുവന്ന വൃത്തം രൂപപ്പെട്ടിരുന്നതായി കണ്ടു. ഇത് രക്തമാണെന്നും ദിവ്യകാരുണ്യാത്ഭുത മാണെന്നുമാണ് വിശ്വാസികൾ അവകാശപ്പെടുന്നത്.എന്തായാലും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് അതിരൂപത വക്താവ് ഫാ. സ്ലിവിൻസ്ക്കി അറിയിച്ചു.

വാഴ്സോ മെട്രോപ്പോലീത്തൻ കൂരിയായിൽ നിന്നുള്ള അധികാരികളുടെ പക്കലാണ് ഇപ്പോൾ തിരുവോസ്തി സൂക്ഷിച്ചിരിക്കുന്നത്.

സഭാതലത്തിൽ ഔദ്യോഗികമായ പ്രഖ്യാപനം വന്നാൽ മാത്രമേ ദിവ്യകാരുണ്യാ ത്ഭുതമായി ഇത് അംഗീകരിക്കപ്പെടുകയുളളൂ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group