കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട് മൂന്ന് പതിറ്റാണ്ട്

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട് 30 വർഷം പൂർത്തിയായി. കത്തോലിക്ക സഭയുടെ വിശ്വാസവും, മൂല്യങ്ങളും, പ്രബോധനങ്ങളും ഉൾക്കൊള്ളുന്ന ഗ്രന്ഥമാണ് മതബോധന ഗ്രന്ഥം. 1992 ഡിസംബർ ഏഴാം തീയതിയാണ് ഗ്രന്ഥത്തിന്റെ പ്രകാശനം പാപ്പ നടത്തുന്നത്. ബൈബിളിനും, സഭാ പാരമ്പര്യത്തിനും, രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങൾക്കും അനുസൃതമായി വിശ്വാസപാഠങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാനുള്ള തന്റെ ആഗ്രഹം മതബോധന ഗ്രന്ഥം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പാപ്പ പ്രകടിപ്പിച്ചിരുന്നു.

1985ൽ സിനഡ് പിതാക്കന്മാർ നടത്തിയ ഒരു അഭ്യർത്ഥനയെ തുടർന്നാണ് 1986ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ മതബോധന ഗ്രന്ഥം തയ്യാറാക്കാൻ പ്രഗൽഭരായ പണ്ഡിതരെ ഉൾപ്പെടുത്തി ഒരു കമ്മീഷന് രൂപം നൽകുന്നത്. പിന്നീട് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായി ഉയര്‍ത്തപ്പെട്ട ജോസഫ് റാറ്റ്സിങറും കമ്മീഷനിലെ ഒരു അംഗമായിരുന്നു. വിവിധ സിനഡുകളുടെയും, മെത്രാൻ സമിതികളുടെയും, മെത്രാന്മാരുടെയും അഭിപ്രായം കേട്ടതിനു ശേഷമാണ് കമ്മീഷൻ അംഗങ്ങൾ മതബോധന ഗ്രന്ഥം തയ്യാറാക്കിയത്. ആറു വർഷങ്ങൾക്ക് ശേഷം വിശദമായ വിശകലനങ്ങള്‍ക്ക് ഒടുവില്‍ ജോൺപോൾ രണ്ടാമന്‍ മാർപാപ്പ ഇതിന് ഔദ്യോഗികമായ അംഗീകാരം നൽകി. കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥത്തിന്റെ മലയാള പരിഭാഷ 2005ലാണ് പ്രസിദ്ധീകരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group