വലിച്ചെറിയപ്പെടുന്നവർ മാറ്റത്തിന്റെ നായകരാകുന്ന ഒരു ലോകം താൻ സ്വപ്നം കാണുന്നു : മാർപാപ്പാ

വലിയ പരിസ്ഥിതി പ്രതിസന്ധിയുടെതായ ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നു പോകുന്നതെന്നും വലിച്ചെറിയപ്പെടുന്നവർ മാറ്റത്തിന്റെ നായകരാകുന്ന ഒരു ലോകം താൻ സ്വപ്നം കാണുന്നുവെന്നും പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പാ.

വൻ വ്യവസായ സംരംഭങ്ങളുടെയും ബാങ്കുകളുടെയും ചുമതല വഹിക്കുന്നവരുടെയും സഹകാരികളുടെയും പ്രതിനിധി സംഘവുമായി കൂടികാഴ്ച നടത്തി സംസാരിക്കുകയായിരുന്നു മാർപാപ്പാ.

വൻ വ്യവസായ ശാലകളുടെയും ബാങ്കുകളുടെയും ചുമതലവഹിക്കുന്നവരുടെയും സഹകാരികളുടെയും ദൗത്യം സാമ്പത്തിക തലത്തിൽ മാത്രമല്ല സാമൂഹ്യരാഷ്ട്രീയതലങ്ങളിലും നിർണ്ണായകമാണെന്ന് പറഞ്ഞ മാർപാപ്പാ അതിൻറെ ചുമതല വഹിക്കുന്നവരുടെ തീരുമാനങ്ങൾ ആയിരക്കണക്കിന് തൊഴിലാളികളെയും നിക്ഷേപകരെയും ബാധിക്കുമെന്നും പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m