13 വര്‍ഷമായി അര്‍ജന്റീനയിലെ ദൈവാലയത്തില്‍ നടക്കുന്ന അത്ഭുത പ്രതിഭാസം ലോകശ്രദ്ധ നേടുന്നു

അര്‍ജന്റീനയിലെ ആള്‍ട്ട ഗ്രാസിയയില്‍ സ്ഥിതി ചെയ്യുന്ന ന്യൂസ്ട്ര സെനോറ ഡി ലൂര്‍ദ്‌സ് ചാപ്പലിൽ 13 വര്‍ഷമായി നടക്കുന്ന അത്ഭുത പ്രതിഭാസം ലോകശ്രദ്ധ നേടുന്നു.

പ്രസ്തുത ദൈവാലയത്തിലെ ലൂര്‍ദ്ദ് മാതാവിന്റെ തിരുസ്വരൂപം എടുത്തു മാറ്റിയ സ്ഥലത്ത് മാതാവിനെ ദര്‍ശിക്കാൻ വിശ്വാസികൾക്ക് കഴിയുന്നു എന്നതാണ് ഇവിടെ 13 വർഷമായി നടക്കുന്ന അത്ഭുത പ്രതിഭാസം.

അര്‍ജന്റീനയിലെ ന്യൂസ്ട്ര സെനോറ ഡി ലൂര്‍ദ്‌സ് ചാപ്പലിന്റെ അള്‍ത്താരയില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ലൂര്‍ദ്ദ് മാതാവിന്റെ ഒരു തിരുസ്വരൂപം പ്രതിഷ്ഠിച്ചിരുന്നു. എന്നാല്‍ പിന്നീട് ദൈവാലയത്തിലും അള്‍ത്താരയിലും വരുത്തിയ ചില മാറ്റങ്ങളെ തുടര്‍ന്ന് തിരുസ്വരൂപം ആള്‍ത്താരയില്‍ തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ അള്‍ത്താരയില്‍ ആദ്യം മാതാവിനെ പ്രതിഷ്ഠിച്ചിരുന്ന സ്ഥലത്ത് മാതാവിന് കാണാന്‍ സാധിക്കുന്നു എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.

ദൈവാലയത്തിന്റെ പ്രവേശന കവാടത്തില്‍ നിന്ന് നോക്കിയാല്‍ അള്‍ത്താരയില്‍ യഥാര്‍ത്ഥത്തില്‍ മാതാവിന്റെ രൂപം ഇല്ലെങ്കിലും അത് കാണാന്‍ സാധിക്കുന്നു. എന്നാല്‍ അള്‍ത്താരയെ സമീപിക്കും തോറും അത് മങ്ങി മങ്ങി വരുകയും ചെയ്യുന്നു. വിശ്വാസികളും അവിശ്വാസികളും ആയവര്‍ ഈ പ്രതിഭാസത്തിന് സാക്ഷികളാണ്. 13 വര്‍ഷമായി ഒരു മാറ്റവും ഇല്ലാതെ ഈ പ്രതിഭാസം തുടരുന്നു എന്നതും ശ്രദ്ധേയമാണ്. 1927ല്‍ പണികഴിപ്പിച്ചതാണ് പ്രസ്തുത ദൈവാലയം. ഇവിടെ കാണപ്പെടുന്ന പ്രതിഭാസം എന്തുകൊണ്ട് സംഭവിക്കുന്നു എന്ന ചോദ്യമാണ് ഇപ്പോഴും ഉയരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group