ക്രൈസ്തവ വിശ്വാസികളെ ഭീഷണിപ്പെടുത്തിയും സാന്താക്ലോസിന്റെ കോലം കത്തിച്ചും ഹിന്ദുത്വവാദികള്‍…

ന്യൂഡൽഹി : ക്രിസ്തുമസിന് സാന്താക്ലോസിന്റെ രൂപങ്ങൾ ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നവരാണ് ക്രൈസ്തവരെന്നും, മിഷ്ണറി സ്കൂളുകൾ വിദ്യാർത്ഥികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുണ്ടെന്നും ആരോപിച്ചുകൊണ്ട് ആഗ്രയിലെ മഹാത്മാഗാന്ധി മാർഗിലെ സെന്റ് ജോൺസ് കോളേജ് കവലയിൽ വിശ്വ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്‌റംഗ്ദളും ചേർന്ന് സാന്താക്ലോസിന്റെ കോലം കത്തിച്ചു.

സാന്താക്ലോസ് മൂർദാബാദ്” എന്ന മുദ്രാവാക്യവും ഇവര്‍ മുഴക്കിയിരിന്നു.
സാന്താക്ലോസ് ഒരു സമ്മാനവും കൊണ്ടുവരുന്നില്ല, ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റുക എന്നതാണ് ഏക ലക്ഷ്യം. ഇനി അത് നടക്കില്ല. മതപരിവർത്തനത്തിനുള്ള ഒരു ശ്രമവും വിജയിക്കാൻ അനുവദിക്കില്ല. ഇത് നിർത്തിയില്ലെങ്കിൽ മിഷ്ണറി സ്‌കൂളുകളിൽ പ്രക്ഷോഭം നടത്തും” തീവ്ര ഹിന്ദു പ്രവർത്തകനായ അജ്ജു ചൗഹാൻ പറഞ്ഞു. ക്രൈസ്തവ മിഷ്ണറിമാര്‍ക്ക് താക്കീത് നല്‍കുന്ന നിരവധി സന്ദേശങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ക്രിസ്തുമസിനോട് അനുബന്ധിച്ച് നിരവധി അക്രമ സംഭവങ്ങളാണ് ഇത്തവണ രാജ്യത്ത് ഉണ്ടായത്. ആസാമില്‍ തീവ്രഹിന്ദുത്വ വാദികള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടസപ്പെടുത്തി. സില്‍ച്ചാറിലെ പള്ളിയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. പള്ളിയുടെ അകത്ത് ബലംപ്രയോഗിച്ച് പ്രവേശിച്ച അക്രമികള്‍ വിശ്വാസികളെ ഭീഷണിപ്പെടുത്തി. നടന്നത് ചെറിയകാര്യമാണെന്നും അതിനാല്‍ സ്വമേധയാ കേസെടുക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് പോലീസ് സംഭവത്തെ നിസ്സാരവൽക്കരിക്കുകയാണ് . മഹാരാഷ്ട്രയിലും കർണാടകയിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group