ക്രിസ്ത്യന്‍ സ്ത്രീയുടെ വീട്ടില്‍ ഹിന്ദുത്വവാദികളുടെ അക്രമണം

അറുപത്തി രണ്ടു വയസ്സുള്ള ക്രിസ്ത്യന്‍ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ ഹിന്ദുത്വവാദി സംഘം ബൈബിള്‍ അഗ്നിക്കിരയാക്കി ഭീഷണിപ്പെടുത്തി യാതായി റിപ്പോർട്ട്.

കര്‍ണാടകയിലെ ചിത്രദുര്‍ഗ്ഗയിലാണ് സംഭവം. ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ താലൂക്കിലെ മല്ലേനു ഗ്രാമത്തിലെ ഏകാന്തമ്മയുടെ വീട്ടിലാണ് ഈ അതിക്രമം നടന്നത്. തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന്റെ പിന്നിലെന്നു റിപ്പോര്‍ട്ടുകളുണ്ട്. ബൈബിള്‍ അഗ്നിക്കിരയാക്കിയതിനു പുറമേ ഹിന്ദുത്വവാദികള്‍ ഏകാന്തമ്മയെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിന്നു.

എകാന്തമ്മ സുഖമില്ലാത്തതിനെ തുടര്‍ന്ന്‍ ഹിരിയൂരിലെ ഒരു ക്രൈസ്തവ ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അവര്‍ തന്റെ പിതാവായ രാമ നായിക്കിനോടും പറഞ്ഞിരുന്നു. പള്ളിയിലുള്ളവര്‍ വൈകിട്ട് ഏകാന്തമ്മയുടെ വീട്ടിലെത്തി പ്രാര്‍ത്ഥന നടത്തി. പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുവാനൊരുങ്ങുമ്പോള്‍ കാവി ഷാള്‍ ധരിച്ച ഹിന്ദുത്വവാദി സംഘം എത്തി ബഹളമുണ്ടാക്കുകയും പ്രശ്നമുണ്ടാക്കുകയുമായിരുന്നുവെന്ന് ചിത്രദുര്‍ഗ്ഗ എസ്.പി പരശുരാമയെ ഉദ്ധരിച്ചു കൊണ്ട് ‘ഇന്ത്യാ ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീഷണിപ്പെടുത്തലിന് ശേഷം ബൈബിള്‍ പിടിച്ചു വാങ്ങി വീടിനു മുന്നില്‍ വെച്ച് തന്നെ കത്തിക്കുകയായിരുന്നു.

എകാന്തമ്മ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും, പരാതി തന്നില്ലെങ്കില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും എസ്.പി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group