ചരിത്ര നിമിഷം; സാൻ ഫെർണാണ്ടോ വിഴിഞ്ഞത്ത്, വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു

തിരുവനന്തപുരം: കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ എത്തി. കപ്പലിനെ വാട്ടർ സല്യൂട്ട് നല്‍കി സ്വീകരിച്ചു.

രാവിലെ ഒൻപതിനാണ് ബെർത്തിംഗ് നടന്നത്. വാട്ടര്‍ സല്യൂട്ട് നല്‍കി സാന്‍ ഫെര്‍ണാണ്ടോയെ സ്വീകരിച്ചു. ‌

ബെര്‍ത്തിംഗ് നടന്നതിനു പിന്നാലെ ചരക്കിറക്കല്‍ ജോലി തുടങ്ങി. 1500 മുതല്‍ 2000 വരെ കണ്ടെയ്‌നറുകളാവും കപ്പലില്‍ ഉണ്ടാവുക എന്നാണ് പ്രാഥമിക വിവരം.

വെള്ളിയാഴ്ച നടക്കുന്ന സ്വീകരണ ചടങ്ങിനു പിന്നാലെ സാന്‍ ഫെര്‍ണാഡോ കൊളംബോയിലേക്കു പുറപ്പെടുമെന്നാണ് വിവരം. വെള്ളിയാഴ്ച മുഖ്യമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ചേര്‍ന്നുള്ള സ്വീകരണ ചടങ്ങ് നടത്തും.

ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന എസ്ടിഎസ്, യാര്‍ഡ് ക്രെയിനുകളാണ് ചരക്കിറക്കല്‍ ദൗത്യം നടത്തുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group