തിരുസ്സഭാ ചരിത്രം.. പഠന പരമ്പര ഭാഗം-10

    കോൺസ്റ്റാന്റിനോപ്പിൾ

    നാലാം നൂറ്റാണ്ടാരംഭത്തിൽ കോൺസ്റ്റാന്റിനോപ്പിൾ ഹൈരാ ക്ലിയ അതിരൂപതയുടെ ഒരു സമാന്തരൂപതയായിരുന്നു. എന്നാൽ 324-ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി റോമിന്റെ തലസ്ഥാനം കോൺസ്റ്റാന്റിനോപ്പിളിലേക്കു മാറ്റിയപ്പോൾ പുതിയ റോമാ എന്ന പേരിൽ ഈ നഗരം അറിയപ്പെടുവാൻ തുടങ്ങി. ഒന്നാം കോൺസ്റ്റാ നോപ്പിൾ കൗൺസിൽ (381) ഇതിന് പാത്രിയാർക്കീസുമാരുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനം നല്കി. കാൽസിഡോൺ കൗൺ സിലിന്റെ 28-ാമത്തെ കാനോനായും ഇത് അംഗീകരിച്ചുറപ്പിച്ചു. എന്നാൽ റോമിലെ പോപ്പ് ലെയോ ഒന്നാമൻ (440-461) ഇതു സ്വീകരിച്ചിരുന്നില്ല. കാൽസിഡോണിന്റെ 28-ാം കാനൻ അസ്വീകാര്യമാണെന്നു മാർപാപ്പ പ്രഖ്യാപിച്ചെങ്കിലും ക്രമേണ ഈ കാനോന പൊതുവെ അംഗീകൃതമായി. 1438-ൽ നടന്ന ഫ്ളോറൻസ് കൗൺസിൽ കോൺസ്റ്റാന്റിനോപ്പിളിന്റെ രണ്ടാം സ്ഥാനം വീണ്ടും ഉറപ്പിച്ചു.

    ആറാം നൂറ്റാണ്ടു മുതൽ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർ ക്കീസിനെ എക്കുമേനിക്കൽ പാത്രിയാർക്കീസ് എന്നു വിളിച്ചു തുടങ്ങി പോപ്പ് ഗ്രിഗറി (590-604) ഈ പദവിയെ എതിർത്തു വെങ്കിലും, ചക്രവർത്തിയുടെ അംഗീകാരത്തോടെ അതുപയോഗിച്ചുപോന്നു. ഏഷ്യാമൈനർ മുഴുവനിലും കോൺസ്റ്റാന്റി നോപ്പിളിന് ഭരണാധികാരം ഉണ്ടായിരുന്നു.

    ജറുസലേം

    സഭാതലത്തിൽ ജറുസലേമിന് പ്രത്യേക പ്രാധാന്യമുണ്ടായി രുന്നു. പാലസ്തീനായിലെ കേറിയ രൂപതയുടെ സമാന്തര രൂപതയായിരുന്നു ജറുസലേം. നിക്യാ സൂനഹദോസ് ഈ രൂപതയ്ക്ക് ചില പ്രത്യേകാനുകൂല്യങ്ങൾ അനുവദിച്ചുകൊടുത്തു. എന്നാൽ അതുകൊണ്ട് തൃപ്തിപ്പെടാതെ, ജറുസലേമിലെ ഒരു പാത്രിയാർക്കേറ്റായി മാറ്റണമെന്ന് അവിടുത്തെ മെത്രാൻ മാർ ആവശ്യപ്പെട്ടു. അവസാനം അവർ അതിൽ വിജയിച്ചു. കാൽസി ഡൺ കൗൺസിൽ (451) പാലസ്തീനായിലെ മൂന്നു പ്രൊവിൻസു കളുടെ മേൽ ജറുസലേമിന് അധികാരം നല്കി. ഇതിനു പുറമെ അന്ത്യോക്യ പാത്രിയാർക്കീസിന്റെ കീഴിലുള്ള അറേബ്യാ, ഫിനീഷ്യ എന്നീ രൂപതകളുടെ മേൽ അധികാരം ചെലുത്താൻ ശ്രമിച്ചെങ്കിലും അതിൽ പരാജയപ്പെട്ടു. അവ തിരിച്ച് അന്ത്യോക്യാക്ക് കൊടുക്കേണ്ടിവന്നു.

    റോമസാമ്രാജ്യത്തിനു പുറത്ത് പേർഷ്യയിലെ സഭാകേന്ദ്ര മായിരുന്നു സെലൂഷ്യ സ്റ്റെസിഫൻ. ഇവിടത്തെ മെത്രാപ്പൊലീത്താ ആദ്യം കത്തോലിക്കോസ് എന്നും പിന്നീട് പാത്രിയാർക്കീസ് എന്നും അറിയപ്പെട്ടു. ഭാരതസഭയ്ക്ക് പേർഷ്യൻ സഭയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഭാരതസഭയുടെ തലവൻ “ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്ത’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. “മാർത്തോമാ ക്രിസ്ത്യാനികൾ’ എന്ന പേരാണ് ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ സമൂഹത്തിനുണ്ടാ യിരുന്നത്.

    പൗരോഹിത്യം

    ആദിമസഭയുടെ നേതൃത്വം അപ്പസ്തോലന്മാരിൽ ആയിരുന്നു. ഉത്ഥാനം ചെയ്ത ഈശോമിശിഹ മനുഷ്യവർഗ്ഗത്തെ മുഴുവൻ സുവിശേഷമറിയിക്കാനും, നയിക്കുവാനും, ജ്ഞാനസ്നാനം ചെയ്യുവാനും അവരെ ചുമതലപ്പെടുത്തി അയച്ചു (മത്തായി 28:19-20) അവരെ സഹായിക്കാൻ പ്രവാചകന്മാരും പ്രബോധകന്മാരും ഉണ്ടായിരുന്നു. (1 കൊറി 12:28 നടപടി 13:1 എഫേ.4:11) ജനങ്ങളെ പഠിപ്പിക്കുകയും ഉപദേശിക്കുകയുമായിരുന്നു അവരുടെ ചുമതല. “അപ്പസ്തോലൻ’ എന്ന നാമം തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടു പേർക്കു മാത്രമുള്ള പേരല്ലായിരുന്നു. അവരുടെ സഹായികളെയും അപ്പസ്തോലൻമാർ എന്നു വിളിച്ചിരുന്നു. സഭാചരിത്രകാരനായ എവുസേബിയസ് അദ്ദേഹത്തിന്റെ ഗ്രന്ഥമായ സഭാചരിത്രത്തിന്റെ മൂന്നാം പുസ്തകത്തിൽ 37-ാം അദ്ധ്യായത്തിൽ, അപ്പസ്തോലന്മാരുടെ പിൻഗാമികളായ സുവിശേഷകന്മാരുടെ പേരുകൾ എത്രയെന്ന് വിവരിക്കാൻ പ്രയാസമാണ് എന്നു പറയുന്നു. പുറജാതികളുടെ ഇടയിൽ,
    സഭയുടെ ശിശുപ്രായത്തിൽ മെത്രാന്മാരും, പ്രസ്ബിറ്ററൻമാരും, ഡീക്കന്മാരും സുവിശേഷവേലയിൽ ഏർപ്പെട്ടിരിക്കുന്നതുകാണാം.
    എന്നാൽ സഭ വളർന്നു വന്നതോടെ സുവിശേഷകർ പോലുള്ള സ്ഥാനങ്ങൾ നാമമാത്രമായി. സഭയെ നയിക്കുവാൻ മെത്രാന്മാർ നിയമിതരായി. (നടപടി 20:28) അപ്പസ്തോലന്മാരുടെ കാലടികൾ പിന്തുടർന്ന് അവരുടെ കർമ്മപദ്ധതി തന്നെ തുടരുകയായിരുന്നു ഇവരുടെ കടമ. അപ്പസ്തോലന്മാരുടെ ഒരു ശിഷ്യനായ റോമിയെ വി. ക്ലെമന്റ് കൊറിന്ത്യാക്കാർക്ക് എഴുതുന്ന ഒരു ലേഖനത്തിൽ (ഏ.ഡി.96) ഈ വസ്തുത വ്യക്തമാക്കുന്നു. ഡീക്കന്മാരേയും നഗരങ്ങളിലും ഗ്രാമങ്ങളിലും നിയമിച്ചു. ഇവർ മരിക്കുമ്പോൾ അംഗീ കാരമുള്ള വ്യക്തികൾ ആസ്ഥാനം ഏറ്റെടുക്കണമെന്ന് നിയമവും ഉണ്ടാക്കി. ക്രമേണ സഭയിൽ ഒരു ഭരണക്രമം രൂപംകൊണ്ടു. അതിന്റെ മേൽനോട്ടം ആധ്യക്ഷ്യം വഹിച്ചത് മെത്രാന്മാരായിരുന്നു.

    മേലന്വേഷകർ

    രണ്ടാം നൂറ്റാണ്ടായപ്പോൾ മെത്രാന്മാരുടെ സ്ഥാനം കുറെക്കൂടി വ്യക്തമായി. സമൂഹത്തിന്റെ തലവനായിട്ടാണ് ഇവിടെ മെത്രാനെ കാണുന്നത്. വിശ്വാസികളുടെ സമൂഹത്തിന്റെ ഗുരുവും, നേതാവും, ഇടയനും കൂദാശകളുടെ കാർമ്മികനുമായി മെത്രാൻ നിയോഗി ക്കപ്പെടുന്നു. അദ്ദേഹം സമൂഹത്തിന്റെ കേന്ദ്രമായി നിലകൊണ്ടു. മെത്രാനെ ജനങ്ങൾ തന്നെ തെരഞ്ഞെടുക്കണം എന്നാണ് ഹിപ്പോളിറ്റസ് (235) പറയുന്നത്. ജനങ്ങൾക്ക് ഇഷ്ടമുള്ള ഒരാളെ തെരഞ്ഞെടുത്ത് പിറ്റെ ഞായറാഴ്ച്ച ആചാര്യന്മാരുടേയും അടുത്തുള്ള മെത്രാന്മാരുടേയും സാന്നിദ്ധ്യത്തിൽ ഒന്നിച്ചു കൂടുന്നു. മെത്രാന്മാർ നിയുക്ത മെത്രാന്റെമേൽ കൈവച്ചു പ്രാർത്ഥിക്കുന്നു, ദൈവമേ അങ്ങേ അജഗണത്തെ പാലിക്കാനായി മെത്രാൻ സ്ഥാന ത്തേക്കു തെരഞ്ഞെടുത്തിരിക്കുന്ന അങ്ങയുടെ ഈ ദാസനെ അനുഗ്രഹിക്കണം. സമൂഹത്തിന്റെ പ്രധാനിയും പുതിയ ഇസ്രയേലിന്റെ പുരോഹിതനുമായ മെത്രാന്റെ നേതൃത്വം ജനങ്ങൾ അംഗീകരിക്കണം. ദൈവവചനം പ്രസംഗിക്കാനും വ്യാഖ്യാനിക്കാനും മെത്രാന് അധികാരം ഉണ്ട്. പിതാവും മാതാവും എന്ന നിലയിൽ ബഹുമാനിക്കുകയും ഭരണാധിപൻ എന്ന നിലയിൽ സഹായിക്കുകയും വേണം.

    നാലാം നൂറ്റാണ്ടു മുതൽ മെത്രാനെ തിരഞ്ഞെടുക്കാനുള്ള അവകാശം അടുത്ത പ്രദേശങ്ങളിലെ മെത്രാന്മാർക്ക് ലഭിച്ചു. അവരുടെ സ്ഥാനം കൂടുതൽ നിയതവും വ്യക്തവുമായി. നിക്യാ,കാൽസിഡൺ എന്നീ സൂനഹദോസുകളുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ് മെത്രാൻ തെരഞ്ഞെടുപ്പിൽ വ്യതിയാനങ്ങൾ വരുത്തിയത്. മെത്രാന്മാരെ തിരഞ്ഞെടുക്കുവാൻ പ്രൊവിൻസിലെ മറ്റു മെത്രാന്മാർക്കു അധികാരം ലഭിച്ചുവെങ്കിലും ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്തിരുന്നു. ഡീക്കന്മാരെ അയച്ച് ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷമാണ് പൊളി ക്കാർപ്പിനെ മെത്രാനായി തെരഞ്ഞെടുത്തത് എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. ജനങ്ങൾ ഒരാളെ മെത്രാനായി സ്വീകരിക്കാൻ വിസമ്മതിച്ചാൽ, അദ്ദേഹം ഒരു സാധാരണ വൈദികന്റെ പദവിയിലേക്ക് തിരിച്ചുപോകണം എന്ന് അൻചീറോ (314) പ്രാദേശിക കൗൺസിലിന്റെ 18-ാം കാനോന കല്പിക്കുന്നുണ്ട്.

    ഒരു മെത്രാൻ ഒരു സ്ഥലത്തു നിയമിതനായാൽ അദ്ദേഹം അവിടം വിട്ടുപോകാൻ പാടില്ല. അലഞ്ഞു നടന്നിരുന്ന മെത്രാന്മാരേയും വൈദികരെയും നിയന്തിക്കാൻ കൗൺസിലുകൾ നിയമങ്ങൾ ഉണ്ടാക്കി. രൂപതകൾ കൈമാറുവാൻ അനുവാദമില്ലായിരുന്നു. ഒരാളെ മെത്രാനായി നിയമിച്ചു കഴിഞ്ഞാൽ വൈദികഗണ ത്തോടുകൂടി തിരുകർമ്മങ്ങളിൽ കാർമ്മികനാകണം. പ്രോവിൻസിന്റെ തലവനായ മെത്രാപ്പോലീത്തായുടെ നിയന്ത്രണത്തിൻ കീഴിലായിരിക്കണം മെത്രാൻ വ്യാപരിക്കേണ്ടത്. വിശുദ്ധ അപ്പസ്തോലന്മാരുടെ കാനോനകളിൽ 15-ാം കാനോനയിൽ മെത്രാനോ, ആചാര്യനോ, ഡീക്കനോ, തങ്ങളുടെ സ്ഥലത്തുനിന്ന് മാറിപ്പോകുവാൻ പാടില്ല എന്നു കല്പിക്കുന്നുണ്ട്. മെത്രാന്റെ സ്ഥാനത്തിനടുത്ത ഗൗരവം ആദിമ സഭ കല്പിച്ചിരുന്നു. മെത്രാന്റെ കടമകളെയും യോഗ്യതകളെയും പറ്റി അന്ന് ശരിയായ ബോധ്യമു ണ്ടായിരുന്നു എന്നാണ് ഇതിൽനിന്നു തെളിയുന്നത്. അയോഗ്യരെ മെത്രാൻ സ്ഥാനത്തു പ്രതിഷ്ഠിക്കാൻ പാടില്ല എന്നു നിർബന്ധം പിടിച്ചതും ഇതുമൂലമാണ്. അതുപോലെ ബന്ധുക്കളെ പിൻഗാമികളായി നിയമിക്കുന്ന പതിവുണ്ടായിരുന്നതും നാലാം നൂറ്റാണ്ടിൽ നിർത്തൽ ചെയ്തു. രാഷ്ട്രീയാധികാരികളുടെ ഇടപെടലും സഭ നിയന്ത്രിച്ചു.

    ആചാര്യന്മാർ

    മേലന്വേഷക(മെത്രാൻ) രോടൊപ്പം കാണുന്ന അധികാര സ്ഥാനികളാണ് ആചാര്യന്മാർ. യഹൂദസമൂഹത്തിന്റെ നേതാവിനെ ഈ പേരുകൊണ്ടാണ് വിളിച്ചിരുന്നത്. വളരെ പുരാതനമാണ് ആചാര്യസ്ഥാനം. ഇസ്രായേൽ ജനത കാനാൻ ദേശത്തു വന്നശേഷം അവരുടെ ആചാര്യൻമാരുടെ സമ്മേളനങ്ങൾ നടത്തിയിരുന്നതായി പഴയ നിയമത്തിൽ കാണാം. മഹാപുരോഹിതന്മാരുടേയും നിയമജ്ഞന്മാരുടേയും സാന്നിദ്ധ്യത്തിൽ ജറുസലേമിൽ ആചാര്യന്മാർക്ക് വലിയ സ്ഥാനമില്ലായിരുന്നു. ഖുറാൻ സമൂഹത്തിന്റെ ഇടയിലും ആചാര്യന്മാർ ഉണ്ടായിരുന്നു. അവരുടെ സ്ഥാനം പുരോഹിതന്മാരുടെ കീഴിലായിരുന്നു (IOS 68-10) യഹൂദന്മാരുടെ ഇടയിൽ സിനഗോഗിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ആചാര്യ ന്മാരായിരുന്നു. ആദിമസഭയിലും ഈ യഹൂദപാരമ്പര്യം വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആചാര്യന്മാരുടെ നിയമനത്തെപ്പറ്റി വിശുദ്ധഗ്രന്ഥത്തിൽ ഒന്നും പറയുന്നില്ല. എന്നാൽ ജറുസലേം സഭയുടെ പ്രതിനിധി എന്ന നിലയ്ക്ക് ആചാര്യന്മാരെ പുതിയ നിയമത്തിൽ കാണുന്നു. ഒരു പക്ഷേ ഇത് ജറുസലേമിലെ ആചാര്യന്മാർ ക്രിസ്തുമതം സ്വീകരിച്ചതോടെ അവരുടെ സ്ഥാനം സഭയിൽ തുടർന്ന് പോകുന്നതായിരിക്കാം.

    സഭാദ്ധ്യക്ഷനും (മേലന്വേഷകൻ) ആചാര്യനും തമ്മിലുള്ള വ്യത്യാസം ആദ്യകാലങ്ങളിൽ അത് വ്യക്തമായിരുന്നില്ല. കാരണം, എപ്പിസ്കോപ്പോസ് പ്രസ്ബിത്തറോസ് എന്നീ പദങ്ങൾ സമാനാർതകങ്ങളായി പ്രയോഗിച്ചിരുന്നു. എന്നാൽ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. ഇഗ്നേഷ്യസ് (110) മേലന്വേഷകന്റെ സ്ഥാനം വ്യക്തമാക്കുന്നുണ്ട്. മേലന്വേഷകന്റെ നേതൃത്വത്തിലല്ലാതെ ബലി അർപ്പണം പാടില്ല എന്നദ്ദേഹം പറയുന്നുണ്ട്. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാകുന്നു. മേലന്വേഷകർ (സഭാദ്ധ്യക്ഷൻ) അപ്പസ്തോ ലന്മാരുടെ പിൻഗാമികളായിരുന്നു. വി. ക്ലെമന്റ് (92-101) തന്റെ ലേഖനങ്ങളിൽ മേലന്വേഷകരും ആചാര്യന്മാരും വ്യത്യസ്തരായി പറയും പ്രത്യേകിച്ച് 44-ാം ലേഖനത്തിൽ, ചിലപ്പോൾ അവ സമാനാർത്ഥകങ്ങളായി ഉപയോഗിക്കുന്നുണ്ട് (44:4-5). പൊളി കാർപ്പ് ഫിലിപ്പിയർക്ക് എഴുതിയ അഞ്ചും ആറും ലേഖനങ്ങളിൽ ആചാര്യന്റെ കടമകളെപ്പറ്റിയും സ്ഥാനമഹത്വത്തെപ്പറ്റിയും പറയുന്നുണ്ട്. ഹെർമസിലെ ഇടയന്റെ ദർശനങ്ങളിൽ ആചാര്യന്മാരെ സഭാസൗധത്തിന്റെ കല്ലുകളായി ചിത്രീകരിക്കുന്നു (3-ാം ദർശനം).

    ഡീക്കൻ

    ഡീക്കൻ എന്നാൽ സേവകൻ എന്നാണർത്ഥം. സഭയിൽ ഡീക്കൻ സ്ഥാനം ഉണ്ടായിരുന്നതായി അപ്പസ്തോലന്മാരുടെ നടപടിയിൽ പറയുന്നുണ്ട്. (നടപടി 6:1-6) ഡീക്കൻ മെത്രാന്റെ സഹപ്രവർത്തകനായിരുന്നു (ഫിലി. 1:1) വി. പൗലോസിന്റെ ലേഖനങ്ങളിൽ ഡീക്ക ന്മാരെപ്പറ്റിയുള്ള പരാമർശങ്ങൾ കാണാം. കൊറിന്ത്യാക്കാർള്ള ഒന്നാം ലേഖനത്തിൽ സേവകൻ (1 കൊറി 16:16) എന്നും തെസലോണിയക്കാർക്കുള്ള ഒന്നാം ലേഖനത്തിൽ വേല ചെയ്യുന്നവർ (1 തെസെ 5:12) എന്നും കാണുന്നുണ്ട്. ഇവ രണ്ടും ഒന്നാണോ എന്നു വ്യക്തമല്ല.

    ദിയക്കൊണോസ് എന്ന പദമാണ് സേവകൻ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്നത്. ഭക്ഷണസമയത്ത് മേശക്കടുത്തുനിന്ന് ഭക്ഷണം വിളമ്പിക്കൊടുക്കുന്നതിനെയാണ് ഈ പദം പ്രധാനമായും ധ്വനിപ്പിച്ചിരിക്കുന്നത്.

    ക്രിസ്തീയദൗത്യത്തെ സേവനം എന്ന് പുതിയ നിയമത്തിൽ പൊതുവെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും സേവനത്തിനായി പ്രത്യേക വ്യക്തികളെ നിയമിച്ചിരുന്നു എന്ന് നാം നേരത്തെ കണ്ടുവല്ലോ. ജറുസലേമിൽ താമസിച്ചിരുന്ന വിധവകളുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നതിനും അവരെ ശുശ്രൂഷിക്കുന്നതിനും വേണ്ടി അപ്പസ്തോലന്മാർ ഏഴുപേരെ തെരഞ്ഞെടുത്ത് അവരുടെ മേൽ കൈവച്ചു പ്രാർത്ഥിച്ചു (നടപടി 6:1-6). മെത്രാൻ കഴിഞ്ഞാൽ അടുത്ത സ്ഥാനമാണ് ഡീക്കനുണ്ടായിരുന്നത്. വി. പൗലോസ് തിമോത്തിക്കുള്ള ലേഖനത്തിൽ (ഏ.ഡി 65) ഒരു ഡീക്കനുണ്ടാ യിരിക്കേണ്ട യോഗ്യതകൾ വിവരിക്കുന്നുണ്ട്. (1തിമോ.3:8-13) ഇവരെ വിശ്വാസികളുടെ ഇടയിൽ നിന്നു തന്നെയാണ് തിരഞ്ഞ ടുത്തിരുന്നത്.

    വനിതാ ഡീക്കർ

    ഡീക്കന്മാരെ സഹായിക്കാൻ വനിതാഡീക്കരെയും ആദിമ സഭയിൽ നിയമിച്ചിരുന്നു. എഫേസൂസിലെ സഭയിൽ വനിതാ ഡീക്കർ ഉണ്ടായിരുന്നു. അവർ ഡീക്കന്മാരുടേയും മെത്രാന്മാരു ടേയും ഭാര്യമാരല്ല. (ചില മദ്ധ്യശതക പണ്ഡിതന്മാർ അങ്ങനെ ധരിച്ചിരുന്നു. വിധവകളോടൊപ്പം സഭാസേവനം നടത്തിയിരുന്ന വരാണ്. റോമാക്കാർക്കുള്ള ലേഖനത്തിൽ വി. പൗലോസ് ഒരു വനിതയുടെ സേവനത്തെ പ്രശംസിച്ചു പറയുന്നുണ്ട്. (റോമ 16:1-2) സ്ത്രീകളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കാനാണ് വനിതകളെ പ്രത്യേകിച്ച് നിയോഗിച്ചിരുന്നത്. സ്ത്രീകൾക്ക് മാമ്മോദീസ നല്കുമ്പോൾ ഒരു സ്ത്രീയാണ് അവളെ തൈലം പൂശേണ്ടത് എന്ന് ഡിഡാസ്കാലിയയിൽ പറയുന്നുണ്ട്. ഒരു കന്യകയോ വിശ്വസ്തയും മാന്യയുമായ ഒരു വിധവയോ ആയിരിക്കണം അവൾ എന്ന് അപ്പസ്തോല കോൺസ്റ്റിറ്റ്യൂഷൻ അഭിപ്രായപ്പെടുന്നു. ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും വനിതാഡീക്കരെ പള്ളിയുടെ കാര്യങ്ങൾ നോക്കാൻ അനുവദിച്ചിരുന്നില്ല. ലവോഡിച്ചെയാ കൗൺസിൽ ഈ കാര്യം പ്രത്യേകം എടുത്തുപറയുന്നുണ്ട്. അവർക്കു അത്മായരുടെ സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group