തിരുസ്സഭാ ചരിത്രo പഠന പരമ്പര ഭാഗം 17

    മദ്ധ്യയുഗത്തിലെ സഭ

    എ.ഡി. 754 മുതൽ 1870 വരെ മാർപ്പാപ്പ സാർവ്വ തിക സഭാദ്ധ്യക്ഷൻ മാത്രമല്ല ഒരു പരിപൂർണ്ണ രാഷ്ടാധികാരിയുമായിരുന്നു. ഇറ്റലിയുടെ മദ്ധ്യഭാ ഗത്ത് പേപ്പൽ സ്റ്റേറ്റ്, പത്രോസിന്റെ പത്രമേനി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഒരു ഭൂവിഭാഗ മായിരുന്ന മാർപ്പാപ്പയുടെ രാജ്യം.

    ഈ പ്രദേശത്ത് രാജാവിന്റേതായ എല്ലാ ഭൗതി കാധികാരങ്ങളും മാർപ്പാപ്പായ്ക്കുണ്ടായിരുന്നു. ഈ അവസ്ഥാവിശേഷം ആരും മനഃപൂർവ്വം വരുത്തിവച്ച തല്ല. എങ്കിലും ഇത് സഭാഭരണത്തിൽ വ്യക്തമായ സ്വാധീനം ചെലുത്താതിരുന്നില്ല.

    313-ൽ റോമാസാമ്രാജ്യത്തിൽ സഭ സ്വതന്ത്രയായ പ്പോൾ ആരാധനാനുഷ്ഠാനങ്ങൾ നിർവ്വഹിക്കുന്ന തിനും വസ്തുവകകൾ കൈവശം വയ്ക്കുന്നതിനു മുള്ള സ്വാതന്ത്രം സഭയ്ക്ക് സിദ്ധിച്ചു. അതേത്തുടർന്ന് കോൺസ്റ്റന്റെയിൻ ചക്രവർത്തിയും ഉദാരമതികളായ നിര വധി പ്രഭുക്കന്മാരും സഭയ്ക്ക് ഭൗതികാവശ്യങ്ങൾക്കായി വിസ്ത തമായ ഭൂപ്രദേശങ്ങൾ ദാനം ചെയ്തു. ക്രമേണ ഇറ്റലിയിലെ ഏറ്റവും വലിയ ഭൂവുടമ മാർപ്പാപ്പായായി.

    രാഷ്ട്രീയാധികാരം ലഭിച്ചതോടെ സഭാധികാരികളുടെ ക്രിസ്തീ യലാളിത്യവും അരൂപിയും ആഡംബരജീവിതത്തിനും, വേഷവി ധാനങ്ങൾക്കും വഴിമാറിക്കൊടുത്തു എന്നു പറയേണ്ടിയിരിക്കുന്നു. സഭാധികാരികൾ രാജകൊട്ടാരങ്ങളിലെ സുഖജീവിതം ആരംഭിക്കു കയാണ്. അതോടൊപ്പം തന്നെ രാജകീയമായ പ്രൗഢികൾ അവ രുടെ എല്ലാ വ്യാപാരങ്ങളിലേയ്ക്കും കടന്നുവന്നു.

    മാർപ്പാപ്പായ്ക്ക് ലാറ്റൻകൊട്ടാരം സൗജന്യമായി ലഭിച്ചു. രാജകീയവേഷവിധാനങ്ങളായ കിരീടവും പുറംകുപ്പായവും ചുവന്ന ഉടുപ്പും മറ്റു രാജകീയ വസ്ത്രങ്ങളും ഉപയോഗിച്ചു തുടങ്ങി. മാർപ്പാ പായുടെ അംശവടി രാജാവിന്റെ ചെങ്കോലിനു പകരമായി. ഇങ്ങനെ രാജാവിന്റെ എല്ലാ വേഷവിധാനങ്ങളും സ്ഥാനമാനങ്ങളും സഭാ ധികാരിയായ മാർപ്പാപ്പായുടെ അവകാശമാക്കി.

    മാർപ്പാപ്പ രാഷ്ട്രത്തലവനും കൂടി ആയപ്പോൾ സ്വന്തം രാജ്യ ത്തിന്റെ സുരക്ഷിതത്വത്തിന്റെ ചുമതലകൂടി അദ്ദേഹത്തിൽ നിക്ഷിപ്തമായി. ബാഹ്യശക്തികളിൽനിന്നും പേപ്പൽ സ്റ്റേറ്റുകളെ രക്ഷി ക്കുക ആവശ്യമായി വന്നു. ഇതിനായി മാർപ്പാപ്പ ഫ്രാൻസിന്റെ സഹായം തേടി. പലപ്പോഴും രാജാവിന്റെ ഇംഗിതത്തിനു വഴ ങ്ങാനും ബാദ്ധ്യസ്ഥനായി. അതിന്റെ ഫലമായി രാജാക്കന്മാർ സഭാ ഭരണത്തിലും കൈകടത്താൻ തുടങ്ങി. ഫ്രാൻസിലെ രാജാവായ ചാർലിമെയിന്റെ കാലത്ത് ഈ കൈകടത്തൽ വളരെ വ്യക്തമായി കാണാൻ കഴിയും.

    പാശ്ചാത്യസഭയുടെ നവോത്ഥാനം മദ്ധ്യയുഗത്തിൽ

    സഭയുടെ ഭരണകാര്യങ്ങളിൽ രാഷ്ട്രീയാധികാരികളുടെ അമിതമായ ഇടപെടൽ സഭയ്ക്ക് വളരെയധികം ദോഷം ചെയ്തു. രാജാക്കന്മാരും മറ്റു ഭരണാധിപന്മാരും തങ്ങളുടെ ബന്ധുക്കളെയും സ്നേഹിതരെയും സഭയുടെ അധികാരസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു. അങ്ങനെ അനർഹരായ പലരും സഭയിൽ അധികാരത്തിൽ കയറിപ്പറ്റി. ഇവർ സഭയിൽ ധാർമ്മികവും ആദ്ധ്യാത്മികവുമായ അധഃ പതനത്തിന് വഴിയൊരുക്കി. വിദേശാക്രമണങ്ങളും തൽഫലമായ അരക്ഷികാവസ്ഥയും വലിയൊരു ആഘാതമായിരുന്നു.ഇപ്രകാരം വിവിധ മണ്ഡലങ്ങളിൽ പാളിപ്പോയ സഭയെ നവീകരിക്കേണ്ടത് ആ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ഇതു മനസ്സിലാക്കി ശരിയായ പാരമ്പര്യത്തിൽ നിന്നും വഴുതിമാറിക്കൊണ്ടി രുന്ന ജനങ്ങളെ തിരികെ കൊണ്ടുവരുവാനും വികലമായ ആദ്ധ്യാ ത്മിക ജീവിതത്തെ പുനർജ്ജീവിപ്പിക്കുവാനും ചിലർ തയ്യാറായി. ഇമ്മാതിരി നവോത്ഥാന പ്രസ്ഥാനങ്ങളുമായി ആദ്യം രംഗപ്രവേ ശനം ചെയ്തത് ക്ളണിയിലെ സന്യാസികളാണ്. ആശ്രമജീവിത നവീകരണമായിരുന്നു അവരുടെ മുഖ്യലക്ഷ്യം.

    ക്ളൂണിയൻ പ്രസ്ഥാനം

    ആശ്രമജീവിതനവീകരണത്തിന്റെ ആദ്യഘട്ടമാണ് ക്ളണിയൻ പ്രസ്ഥാനം. ഫ്രാൻസിലെ കളൂണിനഗരത്തിൽ 910-ൽ സ്ഥാപിത മായ ഒരു സന്യാസ വിഭാഗത്തെയാണ് ക്ളൂണിയൻ എന്ന പേരിൽ വിളിച്ചത്.

    ആശ്രമജീവിതനവീകരണം

    മദ്ധ്യശതകങ്ങളിൽ പാശ്ചാത്യസഭയ്ക്കുണ്ടായ ആദ്ധ്യാത്മികാധഃപതനം ആശ്രമജീവിതത്തേയും സാരമായി ബാധിച്ചു. പല മാർഗ്ഗങ്ങളിലൂടെയും ആശ്രമങ്ങളിൽ സ്വത്ത് കുന്നുകൂടിയപ്പോൾ ആശ്രമവാസികൾ ലൗകായ തികത്വത്തിലേയ്ക്ക് തിരിയുവാൻ ഇടയായി.

    ലൗകികസുഖാനുഭവങ്ങളെ മാത്രം ലക്ഷ്യം വച്ചുകൊണ്ടും രാഷ്ട്രീയാധികാരികളുടെ ശിക്ഷണനടപടികളിൽ നിന്നും രക്ഷനേടുവാൻ വേണ്ടിയും ആശ്രമജീവിതം സ്വീകരിക്കുന്നവർ ഒട്ടും കുറവല്ലായിരുന്നു അക്കാലത്ത്, ആശ്രമാധിപന്മാരുടെ അസാന്മാർഗ്ഗികജീവിതo പലരുടെയും വിമർശനത്തിനും ഇടർച്ചയ്ക്കും കാരണമായി. ദൈവത്തിനുവേണ്ടി സ്വയം സമർപ്പിച്ചിറങ്ങിയവരുടെയിടയിലാണ് നവീകരണം ആദ്യമായി നടക്കേണ്ടത് എന്നു മനസ്സിലാക്കിയ ചില വിശുദ്ധർ അതിനായി ശ്രമിച്ചുതുടങ്ങി.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group