നോമ്പെടുക്കാൻ വിശ്വാസികൾക്ക് പ്രചോദനവുമായി ഹോളിവുഡ് താരം

ഹോളിവുഡിലെ പ്രശസ്ത നടൻ, കുടുംബനാഥൻ, ഒന്നിലധികം ബിസിനസ്സുകളുടെ ഉടമ തുടങ്ങിയ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് മാർക്ക് വാൾബെർഗ്. അഗാധമായ കത്തോലിക്കാ വിശ്വാസവും അത് പങ്കുവയ്ക്കാനുള്ള സന്നദ്ധതയും പലപ്പോഴായി അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു കത്തോലിക്കാ വിശ്വാസി കൂടിയായ അദ്ദേഹം നോമ്പുകാലത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ നോമ്പെടുക്കാൻ കത്തോലിക്കർക്ക് പ്രചോദനവുമായി എത്തിയിരിക്കുകയാണ്.

വാൾബെർഗ് തന്റെ ജീവിതത്തിൽ ഇടയ്ക്കിടെ ഉപവാസം എടുക്കാറുണ്ടെന്ന് മുൻപും വെളിപ്പെടുത്തിയിട്ടുള്ളതാണ്. ചിലപ്പോൾ 48 മണിക്കൂർ ഭക്ഷണമുപേക്ഷിക്കാറുണ്ട് അദ്ദേഹം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഉപേക്ഷിക്കുക എളുപ്പമുള്ള കാര്യമാണ് എന്നും വെളിപ്പെടുത്തുന്നു. കൂടാതെ ഈ നോമ്പുകാലത്ത് ഹാലോ എന്ന പ്രാർത്ഥനാ ആപ്പ് വാൾബെർഗ് പരിചയപ്പെടുത്തുന്നുണ്ട്.
ഈ പ്രാർത്ഥനാ ആപ്പ് കഴിഞ്ഞ വർഷം പ്രതിദിന പ്രാർത്ഥനയിൽ 250,000-ത്തിലധികം വിശ്വാസികളെ ഒന്നിപ്പിച്ച ഒന്നാണ്. ജോനാഥൻ റൂമി, ജിം കാവിയേസെൽ എന്നിവരുൾപ്പടെ മറ്റ് ചില അറിയപ്പെടുന്ന നടന്മാരും ഇതിൽ പങ്കാളികളാണ്. ഈ ആപ്പിലൂടെ എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിലും നോമ്പുകാലത്ത് ക്രിസ്തുവിന്റെ അനുകരണത്തെക്കുറിച്ചുള്ള ധ്യാനങ്ങളും വ്യാഴാഴ്ചകളിൽ നിശബ്ദ പ്രാർത്ഥനയും നൽകി വരുന്നുണ്ട്.
കൂടാതെ നോമ്പിന്റെ വെള്ളിയാഴ്ചകളിൽ വാൾബെർഗ് ഉപവാസം അനുഷ്ഠിക്കുവാനുള്ള പ്രചോദനവും സന്ദേശവും നൽകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group