ജപമാല ചൊല്ലാൻ ആഹ്വാനം നൽകി പ്രശസ്ത ഹോളിവുഡ് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

ജപമാല ചൊല്ലാൻ ആഹ്വാനം നൽകി പ്രശസ്ത ഹോളിവുഡ് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു.

18.6 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ജപമാല ചൊല്ലാൻ പ്രേരണ നൽകിയിരിക്കുന്നത് പ്രശസ്ത ഹോളിവുഡ് നടൻ മാർക്ക് വാൾബെർഗാണ്.

കത്തോലിക്കാപുരോഹിതനായ മുൻ ബോക്സറെക്കുറിച്ചുള്ള ‘ഫാദർ സ്റ്റു’ എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

മതപരമായ ആപ്പ് വിഭാഗത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ജനപ്രിയമായ കാത്തോലിക്കാ ആപ്പായ ‘ഹാലോ’യുമായി താരം പങ്കാളിയായി. വാൽബെർഗ് ഈ ആപ്പിലൂടെ ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ചും മറ്റ് പ്രാർത്ഥനകൾ ചൊല്ലേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പങ്കുവയ്ക്കുന്നുണ്ട്. ‘ഫാദർ സ്റ്റു’ എന്ന സിനിമയിൽ നിന്നുള്ള ഓഡിയോ ഫയലുകളുടെ ഒരു പരമ്പരയും ആപ്പ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

“എല്ലാ ദിവസവും പ്രാർത്ഥിക്കുകയും സമാധാനം കണ്ടെത്തുകയും ചെയ്യുന്ന ആളുകളിൽ നിന്ന് എനിക്ക് ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നു. പ്രത്യേകിച്ചും ‘ഹാലോ’ ആപ്പിൽ എന്നോടൊപ്പം ജപമാല ചൊല്ലുന്നവർ അതിനു ശേഷം സന്ദേശങ്ങൾ അയക്കാറുണ്ട്, താരം പറയുന്നു.

ഇൻസ്റ്റാഗ്രാമിലെ തന്റെ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനോട് പ്രാർത്ഥനയിൽ ആഴപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്താനും മാർക്ക് ശ്രമിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group