ഓ, പരിശുദ്ധ അമ്മേ ഞങ്ങളുടെ യാചനകൾ നിരസിക്കരുതേ: മാർപാപ്പാ

സമാധാന രാജ്ഞിയായ മറിയത്തോട് ലോകസമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ വിശ്വാസികളെ ക്ഷണിച്ച് ഫ്രാൻസിസ് മാർപാപ്പാ.

തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പരിശുദ്ധ മറിയത്തോട് ലോകസമാധാനത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാൻ പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

തന്റെ മേലങ്കി നമ്മുടെ മേൽ വിരിക്കാൻ സമാധാന രാജ്ഞിയോട് നമുക്ക് അപേക്ഷിക്കാം: പരിശുദ്ധ ദൈവമാതാവേ, നിന്റെ സംരക്ഷണത്തിൽ ഞങ്ങൾ അഭയം തേടുന്നു: ഓ, മഹിമയാർന്നവളും അനുഗ്രഹീതയുമായ കന്യകേ, പരീക്ഷീക്കപ്പെടുന്ന ഞങ്ങളുടെ യാചനകൾ നിരസിക്കരുതേ, എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ”!- പാപ്പാ കുറിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group