വിശുദ്ധ തോമാശ്ലീഹാ യോടുള്ള വണക്കം : പതിനാലാം ദിവസം

പ്രിയമകന് അമ്മയുടെ സ്നേഹസമ്മാനം

ജെറുസലമിൽ തിരികെയെത്തിയ തോമാശ്ലീഹാ മറ്റപ്പസ്തോലന്മാരിൽ നിന്നും മാതാവിന്റെ മരണവാർത്ത അറിയാനിടയായി. തോമാശ്ലീഹാക്ക് അതു വിശ്വസിക്കു വാൻ സാധിച്ചില്ല. മാതാവിനെ അടക്കിയ കല്ലറ തുറന്നു കാണണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. ഒടുവിൽ അവർ അദ്ദേഹത്തെ മാതാവിനെ അടക്കം ചെയ്തിരുന്ന കല്ലറ യിങ്കൽ എത്തിച്ചു. കല്ലറ തുറന്നുനോക്കിയപ്പോൾ മാതാവിന്റെ ശരീരം അവിടെ ഉണ്ടായിരുന്നില്ല. മാതാവ് ശരീര ത്തോടുകൂടി തന്നെ സ്വർഗ്ഗത്തിലേയ്ക്ക് സംവഹിക്കപ്പെ ട്ടിരുന്നു. പുറത്തിറങ്ങിയ അപ്പസ്തോലൻ കണ്ടത് മാതാവ് ആകാശത്തിലൂടെ തെന്നി നീങ്ങുന്നതാണ്. തോമാ ശ്ലീഹായോടുള്ള സ്നേഹസൂചകമായി തന്റെ സുനാറ മാതാവ് താഴേക്ക് ഇട്ടുകൊടുത്തു.

വിചിന്തനം

എന്നും ഗുരുവിന്റെ വഴിയേ തന്നെ സഞ്ചരിച്ചിരുന്ന തോമാശ്ലീഹാ അവിടുത്തേക്ക് ഏറ്റവും പ്രിയപ്പെട്ടവനാ യിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം തന്റെ മാതാവിന്റെ സ്വർഗ്ഗാരോപണം ലോകത്തിനു വെളിപ്പെടുത്തുവാൻ അദ്ദേഹത്തെ ഒരു നിമിത്തമാക്കി തീർത്തത്. മാതാവ് ശരീരത്തോടു കൂടിതന്നെ പുത്രനാൽ സ്വർഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ടു എന്നത് വിശ്വാസസത്യമാണ്. അതിനെക്കുറിച്ചുള്ള പരാമർശങ്ങളും വിവരണങ്ങളും അപ്രമാണിക ഗ്രന്ഥങ്ങളിൽ മാത്രമാണ് കാണുവാനുള്ളത്. അതും തോമാശ്ലീഹായോടു ബന്ധപ്പെടുത്തി മാത്രം. ഉയിർപ്പിനു ശേഷം ഈശോ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടത് വിശ്വ സിക്കുവാൻ തയ്യാറാകാതിരുന്ന തോമാശ്ലീഹാ മാതാവിന്റെ മരണവാർത്തയും വിശ്വസിക്കാൻ കൂട്ടാക്കുന്നില്ല. നേരിൽ കാണണം എന്ന് അദ്ദേഹം വാശി പിടിക്കുകയാണ്.
ഈ വാശി തീർച്ചയായും സ്നേഹത്തിൽ നിന്നുളവാകു ന്നതാണ്. ഉത്ഥിതനായ ഈശോയെ കാണണമെന്ന് വാശി പിടിച്ചത് സ്നേഹത്തിന്റെ ശക്തിമൂലമായിരുന്നു. അതേ സ്നേഹം തന്നെയാണ് മാതാവിന്റെ കാര്യത്തിലും അദ്ദേഹം പ്രകടിപ്പിക്കുന്നത്. ഇത്രയും വലിയ സ്നേഹത്തിന് പ്രത്യുത്തരം നൽകാതിരിക്കുവാൻ ദൈവത്തിന് കഴിയുകയില്ല. ഈശോ അതു ചെയ്തു. മാതാവും അതുതന്നെ ചെയ്തു. തന്റെ സ്നേഹത്തിന്റെ നിത്യസ്മാരകമായി തന്റെ സുനാറ (അരപ്പട്ട തോമാശ്ലീഹായ്ക്ക് സമ്മാനമായി നൽകി.

നിസ്വാർത്ഥവും കറകളഞ്ഞതുമായ സ്നേഹം എന്നും പ്രതിഫലമർഹിക്കുന്നു. അത്തരത്തിൽ സ്നേഹിക്കുന്ന വർക്ക് ശാഠ്യം പിടിക്കുവാനുള്ള അവകാശവും ഉണ്ട്. ദൈവത്തോടുള്ള നമ്മുടെ സ്നേഹം സ്വർത്ഥമില്ലാത്തതാ കട്ടെ. ഏതെങ്കിലും കാര്യസാദ്ധ്യത്തിനുള്ള ഒന്നായി അതു മാറാൻ പാടില്ല. ഒന്നും നേടുവാൻ വേണ്ടിയല്ല, മറിച്ച് ദൈവം സ്നേഹം തന്നെയായതുകൊണ്ട് അവിടുത്തെ നാം സ്നേഹിക്കണം – അതാണ് നിർമ്മലമായ സ്നേഹം.

പ്രാർത്ഥന

“ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ” (യോഹ 13:34) എന്ന് ശിഷ്യന്മാരെ പഠിപ്പിച്ച കർത്താവേ, നിന്റെ ഈ സ്നേഹത്തിന്റെ കല്പന ജീവിതത്തിൽ അക്ഷരംപ്രതി പ്രാവർത്തികമാ ക്കിയ തോമ്മാശ്ലീഹായെപ്പോലെ, സ്നേഹിച്ച് ലോകത്തെ കീഴടക്കുവാനും, ലോകത്തിൽ സ്നേഹത്തിന്റെ ദൈവ രാജ്യം പരത്തുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ. നിസ്വാർത്ഥമായ, നിഷ്കളങ്കമായ സ്നേഹത്തിനു മുമ്പിൽ സ്വർഗ്ഗം പോലും ഇറങ്ങി വരുമെന്ന് നിന്റെ ശിഷ്യനായ തോമ്മാശ്ലീഹായുടെ ജീവിതം ഞങ്ങളെ പഠിപ്പിക്കുന്നു.
ഈശോയേ, നിസ്വാർത്ഥമായി എല്ലാവരെയും സ്നേഹിക്കുവാൻ ഞങ്ങളെ എളിമപ്പെടുത്തണമേ. ആമ്മേൻ

സുകൃതജപം

“ദൈവം സ്നേഹമാണ്, സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.

സൽക്രിയ
കുടുംബാംഗങ്ങൾ രമ്യപ്പെടുവാൻ മാതാവിന്റെ
മാദ്ധ്യസ്ഥം അപേക്ഷിച്ച് ഒരു കൊന്ത ചൊല്ലുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ
ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ

മാർത്തോമാ നിന്റെ ശാഠ്യം സ്നേഹത്തിൽ നിന്നുത്ഭുതമേ സ്നേഹിച്ചാൽ ഗാഢമായി സ്നേഹിക്കും ദൈവം നമ്മെ സ്നേഹിക്കാം ദൈവത്തെ നാം കാരണം ദൈവം സ്നേഹം സ്നേഹിക്കാം നിസ്വാർത്ഥമായ് സ്നേഹമേ സർവ്വം സർവ്വം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group