വിശുദ്ധ തോമാശ്ലീഹാ യോടുള്ള വണക്കം :രണ്ടാം ദിവസം

“നമുക്കും അവനോടുകൂടി പോയി മരിക്കാം”

“അനന്തരം, അവൻ ശിഷ്യൻമാരോടു പറഞ്ഞു: നമുക്ക് വീണ്ടും യൂദയായിലേക്കു പോകാം. ശിഷ്യൻമാർ ചോദിച്ചു: ഗുരോ, യഹൂദർ ഇപ്പോൾത്തന്നെ നിന്നെ കല്ലെറിയാൻ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട് അങ്ങോട്ടു പോവുകയാണോ? യേശു പ്രതിവചിച്ചു: പകലിനു പന്ത്രണ്ടു മണിക്കൂറില്ലേ? പകൽ നടക്കുന്നവൻ കാൽതട്ടി വീഴുന്നില്ല. ഈ ലോകത്തിന്റെ പ്രകാശം അവൻ കാണുന്നു. രാത്രി നടക്കുന്നവൻ തട്ടിവീഴുന്നു. കാരണം, അവനു പ്രകാശമില്ല. അവൻ തുടർന്നു: നമ്മുടെ സ്നേഹിതനായ ലാസർ ഉറങ്ങുകയാണ്. അവനെ ഉണർ ത്താൻ ഞാൻ പോകുന്നു. ശിഷ്യൻമാർ പറഞ്ഞു: കർത്താവേ, ഉറങ്ങുകയാണെങ്കിൽ അവൻ സുഖം പ്രാപിക്കും. യേശു അവന്റെ മരണത്തെക്കുറിച്ചാണു സംസാരിച്ചത്. എന്നാൽ, നിദ്രയുടെ വിശ്രമത്തെക്കുറിച്ചാണ് അവൻ പറഞ്ഞതെന്ന് അവർ വിചാരിച്ചു. അപ്പോൾ യേശു വ്യക്തമായി അവരോടു പറഞ്ഞു: ലാസർ മരിച്ചുപോയി. നിങ്ങൾ വിശ്വസി ക്കേണ്ടതിന്, ഞാൻ അവിടെ ഇല്ലാഞ്ഞതിൽ നിങ്ങളെ പ്രതി ഞാൻ സന്തോഷിക്കുന്നു. നമുക്ക് അവന്റെ അടുത്തേക്കു പോകാം. ദീദിമോസ് എന്ന തോമസ് അപ്പോൾ മറ്റു ശിഷ്യൻമാരോടു പറഞ്ഞു: അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം. (യോഹന്നാൻ 11:7-16).

വിചിന്തനം

തോമസ് എന്ന ശിഷ്യനെ ശരിക്കും മനസ്സിലാക്കി ക്കഴിഞ്ഞാൽ നമുക്കറിയാം, ഗുരുവില്ലാത്ത ജീവിത ത്തെക്കാൾ നല്ലത് ഗുരുവിനോടൊത്തുള്ള മരണമാണ് എന്ന ബോധ്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത് എന്ന്. ലാസറിനെ ഉയിർപ്പിക്കുക വഴി ഈശോ സ്വയം മരണത്തിന് ഏൽപ്പിച്ചുകൊടുക്കയായിരുന്നു. സാൻഹെദീൻ കൂടിയതും
ഈശോയെ വധിക്കുവാനുള്ള തീരുമാനം എടുത്തതും ലാസറിനെ ജീവിതത്തിലേയ്ക്കു മടക്കിക്കൊണ്ടുവരു ന്നതും തന്റെ മരണത്തിലേക്കുള്ള യാത്രയാകുമെന്നത് ഈശോ ശരിക്കും മനസ്സിലാക്കിയിരുന്നു. ഗുരുവിന്റെ ഈ മനസ്സുവായിച്ചറിഞ്ഞതുകൊണ്ടാണ് തോമാശ്ലീഹായും അതേ മരണത്തിലേയ്ക്ക് നീങ്ങുവാൻ തയ്യാറെടുക്കുന്നത്. കാരണം മരണം അവസാനമല്ല, അതിനുശേഷം ഗുരുവിനോ ടൊപ്പമുള്ള നിത്യജീവനും ഉണ്ടാകുമെന്ന് അദ്ദേഹം വിശ്വ സിച്ചിരുന്നു. അതുതന്നെയാണ് നമ്മുടെ അപ്പസ്തോലനായ തോമാശ്ലീഹായുടെ സവിശേഷത. പത്രോസ് ഈശോയ്ക്കു വേണ്ടി മരിക്കാൻ സന്നദ്ധത അറിയിച്ചപ്പോൾ ഈശോയോടൊപ്പം മരിക്കുവാനുള്ള സന്നദ്ധതയാണ് തോമാശ്ലീഹാ ഏറ്റുപറഞ്ഞത്. നമ്മുടെയും ക്രിസ്തീയ ജീവിതം
അപ്രകാരം തന്നെയാകട്ടെ.

പ്രാർത്ഥന

“ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നീ ഭയപ്പെടേണ്ട (മത്താ 10:28) എന്നരുളിച്ചെയ്ത കർത്താവേ. ഭയത്താൽ നിന്നിലുള്ള വിശ്വാസം ക്ഷയിച്ചുകൊണ്ടിരുന്ന മറ്റു ശിഷ്യ ന്മാർക്ക് ധൈര്യം നൽകി നിന്നിലുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ പ്രേരണ നൽകിയ ഞങ്ങളുടെ പിതാ വായ മാർത്തോമാശ്ലീഹായെപ്പോലെ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തീയ സഹോദരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും, അവരെ നേർവഴി യിലേക്കു തിരിച്ചു കൊണ്ടുവരുവാനും ആവശ്യമായ ആത്മാവിന്റെ ജ്ഞാനം ഞങ്ങൾക്കൊരോരുത്തർക്കും നൽകണമേ. ഞങ്ങൾക്കു ലഭിച്ചിരിക്കുന്ന ഈ വിശ്വാസ ത്തിന് നേരിടുന്ന വെല്ലുവിളികളെ ധൈര്യപൂർവ്വം അഭി മുഖീകരിക്കുവാൻ ആവശ്യമായ പരിശുദ്ധാത്മാവിന്റെ “ധൈര്യമെന്ന ദാനം ഞങ്ങൾക്കു നൽകണമേ. ആമ്മേൻ.

സുകൃതജപം

“എന്നെ ശക്തിപ്പെടുത്തുന്ന കർത്താവിൽ എനിക്ക് എല്ലാം ചെയ്യാൻ കഴിയും.

സൽക്രിയ

ഈശോയ്ക്കു വേണ്ടി സഹനങ്ങൾ ഏറ്റുവാങ്ങി ക്കൊണ്ടിരിക്കുന്ന മിഷനറിമാർക്ക് നല്ല ധൈര്യം ഉണ്ടാ കുവാൻ വേണ്ടി പ്രാർത്ഥിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കേണ

ഗുരുവേ ഞാൻ നിന്നോടൊപ്പം

വന്നീടാം മരിക്കുവാൻ

ധീരമായ് ചൊന്നതില്ലേ

താതാ നീ എത്ര ധന്യൻ

ഗുരുവില്ല കൂടെയെങ്കിൽ മരണമോ ഗുരുവോടൊപ്പം അരുൾ ചെയ്ത ധീരതാത നിൻചിന്ത എത്ര ശ്രേഷ്ഠം

നാഥാ നിൻ ശിഷ്യനെപോൽ പ്രാർത്ഥിക്കാൻ പ്രവർത്തിക്കാൻ ആത്മാവിൽ ശക്തരാകാൻ നൽകണേ പൂർണ്ണജ്ഞാനം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group