വിശുദ്ധ തോമാശ്ലീഹ യോടുള്ള വണക്കം,: ഒമ്പതാം ദിവസം

“ എനിക്ക് രാജകൊട്ടാരം നിർമ്മിച്ചാലും ?”

“ഹാബാനോടൊപ്പം തോമാശ്ലീഹാ ഇന്ത്യയിലെ പട്ട ണത്തിൽ എത്തിയപ്പോൾ, ഹാബാൻ രാജാവിനെ മുഖം കാണിക്കുവാൻ ചെന്നു. താൻ കൊണ്ടുവന്ന തച്ചനെപ്പറ്റി സംസാരിച്ചു. രാജാവ് സന്തോഷിക്കുകയും അയാളെ ഹാജരാക്കുവാൻ കൽപ്പിക്കുകയും ചെയ്തു. ശ്ലീഹാ രാജാവിന്റെ മുഖം കാണിച്ചപ്പോൾ അദ്ദേഹം തോമായോട് ചോദിച്ചു. “നിനക്കെന്തെല്ലാം ജോലികളാണ് അറിയാവുന്നത്? ശ്ലീഹാ പറഞ്ഞു: “മരംകൊണ്ട് കലപ്പയും നുകവും ബോട്ടും തുഴയും പായും ഉണ്ടാക്കും. കല്ലുകൊണ്ട് തൂണു കളും, ദേവാലയവും രാജകൊട്ടാരവും നിർമ്മിക്കാം. രാജാവ് ചോദിച്ചു. “എനിക്ക് ഒരു കൊട്ടാരം നിർമ്മിച്ചു നൽ കാമോ?” “തീർച്ചയായും” ശ്ലീഹാ മറുപടി നൽകി. “ഞാൻ അതു നിർമ്മിക്കുകയും സജ്ജീകരിക്കുയും ചെയ്യാം. അതി നുവേണ്ടിയാണ് ഞാൻ വന്നിരിക്കുന്നത്. പിന്നീട് രാജാവ് അവരെ പട്ടണത്തിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി കൊട്ടാരം പണിയുവാൻ ഉദ്ദേശിക്കുന്ന സ്ഥലം കാണിച്ചു കൊടുത്തു. കൊട്ടാരം പണിക്കുള്ള പണം ശ്ലീഹായെ ഏൽപ്പിക്കുകയും ചെയ്തു.

വിചിന്തനം

കൈവരുന്ന ഓരോ അവസരവും സുവിശേഷപ്രഘോ ഷണത്തിനായി വിനിയോഗിക്കുന്ന തോമാശ്ലീഹായെ യാണ് നാം ഈ ഭാഗങ്ങളിലെല്ലാം കണ്ടുമുട്ടുന്നത്. കൊട്ടാരം പണികളിൽ നിപുണനായ തച്ചൻ എന്ന നിലയിലാണ് ശ്ലീഹാ തക്ഷശിലയിൽ എത്തിയത്. അതിനാൽ രാജാവ് ഏൽപ്പിക്കുന്ന ദൗത്യം ഏറ്റെടുക്കാതിരിക്കുകഅസാധ്യവുമായിരുന്നു. ഹാബാനോടൊപ്പം മാസങ്ങൾ യാത്ര ചെയ്താണ് അദ്ദേഹം തക്ഷശിലയിൽ എത്തിയത്. ബാറൂച്ചിൽ നിന്നും നർമ്മദ നദിയിലൂടെ കുറേദൂരം യാത്ര ചെയ്ത് പിന്നീട് കരമാർഗ്ഗം വിദിശ, ഉജ്ജയിൻ എന്നീ സ്ഥലങ്ങൾ കടന്ന് മഥുരയിൽ എത്തി പാടലീപുത തക്ഷശില രാജപാതയിലൂടെയാണ് തോമാശ്ലീഹാ തക്ഷ ശിലയിൽ എത്തിയത്. ഇന്ത്യയിലെ പ്രേഷിത ദൗത്യം ഏറ്റെടുക്കുവാൻ ആദ്യം വിമുഖത കാണിച്ച തോമാശ്ലീഹാ പിന്നീട് കർത്താവിന്റെ കൃപ കൂടെയുണ്ട് എന്ന ഉറച്ച വിശ്വാസത്തിൽ പ്രേഷിത തീക്ഷണതയോടുകൂടി കാതങ്ങൾ താണ്ടുന്ന കാഴ്ചയാണ് നാം കാണുന്നത്. യാത്രയുടെ ദൈർഘ്യമോഅതിലെ ദുർഘടങ്ങളോ അദ്ദേഹത്തെ അല ട്ടിയില്ല. ബാറൂച്ച് രാജകൊട്ടാരത്തിലെ സുഭിക്ഷത അദ്ദേ ഹത്തെ പിടിച്ചുനിർത്തിയില്ല. ഏറ്റെടുത്ത ദൗത്യം അതിന്റെ പൂർണതയിലെത്തിക്കണം അതു മാത്രമേ ചിന്തിച്ചുള്ളൂ. തക്ഷശിലയിൽ എത്തിയ ഉടൻ തന്നെ രാജാവിനെ മുഖം കാണിക്കുകയും ചെയ്തു. കൊട്ടാരം പണിയുവാൻ തന്നെ യാണ് തോമാശ്ലീഹാ ഇന്ത്യയിലെത്തിയത്. അതുപക്ഷേ, രാജാവ് ആഗ്രഹിച്ചിരുന്നതുപോലെ യൂറോപ്പിലെ രാജാക്കന്മാരുടെ കൊട്ടാരങ്ങളെ അതിശയിക്കുന്ന ഭൗമികമായ ഒരു കൊട്ടാരമായിരുന്നില്ല എന്നു മാത്രം. രാജാവിനും രാജകുടുംബത്തിനും മാത്രമല്ല, ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും സ്വർഗ്ഗത്തിൽ സമുന്നതമായ ഭവനം നിർമ്മിക്കുക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആ ദൗത്യവുമായാണ് നാളുകൾ സഞ്ചരിച്ച് കാതങ്ങൾ താണ്ടി, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കലാലയം സ്ഥിതി ചെയ്യുന്ന തക്ഷശിലയിൽ അദ്ദേഹം എത്തിയത്. അതിനുള്ള മാർഗ്ഗം ഒരുക്കുന്നതിനുവേണ്ടിയാണ് രാജാവിൽ
നിന്നും കൊട്ടാരം പണിയുവാനുള്ള പണം കൈപറ്റിയത്. ആ പണമായിരുന്നു സ്വർഗ്ഗീയ കൊട്ടാരത്തിലേക്കുള്ള വഴി രാജാവിനായി തുറന്നത്.

പ്രാർത്ഥന

“കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞുനോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിന് യോഗ്യനല്ല” എന്ന് ഞങ്ങളെ പഠിപ്പിച്ച കർത്താവേ, രാജകൊട്ടാരത്തിലെ സുഖലോലുപതയിൽ മുഴുകാതെ സുവിശേഷപ്രഘോഷണത്തിനായി തക്ഷശിലയിലേക്കു തന്റെ ലക്ഷ്യം മറക്കാതെ ക്ലേശകര മായ പാതയിലൂടെ യാത്ര ചെയ്ത ഞങ്ങളുടെ പിതാ വായ തോമാശ്ലീഹായെപ്പോലെ ഈ ജീവിതത്തിലെ സുഖ ഭോഗങ്ങളിൽ മുഴുകാതെ സ്വർഗ്ഗീയ ജെറുസലത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുവാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. പ്രലോഭനങ്ങളിലും, തകർച്ചകളിലും തളരാതെ മുന്നേറു വാൻ കർത്താവേ നിന്റെ കൃപ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കേണമേ. ആമ്മേൻ.

സുകൃതജപം

“നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല” (മത്താ 5:14).

സൽക്രിയ

തങ്ങളുടെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചുപോ കുന്ന സമർപ്പിതർക്കും മിഷനറിമാർക്കും വേണ്ടി പ്രാർത്ഥി ക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ

ഭാരത ഭൂവിൽ വന്ന്
സുവിശേഷം പ്രഘോഷിക്കാൻ
കാട്ടിയ ധീരതയെ ഓർക്കുന്നു ഞങ്ങളൊന്നായ്

ഈ ലോക ജീവിതത്തിൻ മായിക മോഹങ്ങളിൽ വീഴാതെ നിൻ പാതയിൽ താതാ നീ താങ്ങീടണേ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group