21 ദിവസത്തെ പ്രാർത്ഥന യജ്ഞത്തിൽ പങ്കുചേർന്ന് അമേരിക്കൻ ജനത..

ന്യൂയോർക്ക് :വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് മിഷനറിയും, പൊളിറ്റിക്കൽ ആക്ടിവിസ്റ്റുമായ സീൻ ഫെയ്യുചാറ്റ് ആഹ്വാനം ചെയ്ത 21 ദിവസത്തെ പ്രാർത്ഥനാ യജ്ഞത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ നിരവധി പേർ പങ്കുചേർന്നു.”ലൈറ്റ് വർഷിപ് ” ( Let’s Worship) എന്ന് പേരിട്ടിരിക്കുന്ന പ്രാർത്ഥനാ യജ്ഞo തിന്മക്കെതിരെയുള്ള ആത്യന്തികമായ ഉത്തരം ദൈവത്തിങ്കലേക്ക് തിരിയുകയെന്ന പ്രഖ്യാപനവുമായാണ് നടത്തുന്നത്.രാജ്യത്തിനു വേണ്ടിയും മറ്റ് ജനങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുവാനായി നിരവധി പേരാണ് ഈ പ്രാർത്ഥന യജ്ഞത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്.ദൈവത്താൽ ശക്തിപ്രാപിച്ച രാജ്യമാണ് അമേരിക്കയെന്നും നിങ്ങളുടെ വിശ്വാസം നമ്മുടെ ശത്രുവിനെ ഇല്ലാതാക്കുമെന്നും, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ വീഡിയോ സന്ദേശത്തിൽ അറിയിച്ചു.വിദ്വേഷങ്ങളെക്കാൾ വലുതാണ് രാജ്യസ്നേഹവും കുടുംബ സ്നേഹവുമെന്നും അദ്ദേഹം ഓർമിപ്പിച്ചു ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group