യുവജനങ്ങളിലാണ് സഭയുടെ പ്രതീക്ഷ: ബിഷപ് ഡോ.കരിയില്‍

കൊച്ചി :യുവജനങ്ങളെയാണ് സഭ എന്നും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നതെന്നും, യുവജനങ്ങളാണ് സഭയുടെ സമ്പത്തെന്നും ഓർമിപ്പിച്ച്
കൊച്ചി രൂപതാദ്ധ്യക്ഷൻ ബിഷപ് ഡോ.ജോസഫ് കരിയില്‍.

രൂപത യൂത്ത് കമ്മീഷന്റെ നേതൃത്വത്തില്‍ അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് ദൈവാലയത്തില്‍ ക്രിസതുമസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “വേയ്ക്ക് 2022” ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ് ഡോ.കരിയില്‍.

സഭയുടെ പ്രതീക്ഷ ഇന്നും യുവജനങ്ങളില്‍ തന്നെയാണെന്ന് പ്രഖ്യാപിച്ച കൊച്ചി രൂപതാദ്ധ്യക്ഷന്‍ ,യുവജനങ്ങള്‍ രൂപതയ്ക്കായ് നല്‍കിവരുന്ന വിവിധ മാതൃകാപരിപാടികളെ പ്രശംസിച്ചു.പ്രശസ്ത മോട്ടിവേഷനല്‍ സ്പീക്കര്‍ ബൈജു പാം യുവജനങ്ങള്‍ നല്ല ജീവിതശൈലിയും ശീലങ്ങളും വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി സംസാരിച്ചു.കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍.ഷൈജു പര്യാത്തുശ്ശേരി മുഖ്യാതിഥി ആയിരുന്നു.യുവജന കമ്മീഷന്‍ സെക്രട്ടറി കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group