നരബലി മനുഷ്യ മനഃസാക്ഷിയെ നടുക്കിയ സംഭവം : ബിഷപ്പ് പോൾ ആന്റണി മുല്ലശേരി

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നടന്ന നരബലി മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി. ദൈവത്തിനെതിരേയും ജീവനെതിരേയും തിരിയുന്നതു മൂലമാണ് കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുന്നത്. സമൂഹത്തെ മുഴുവനായും ദോഷകരമായി ബാധിക്കുന്ന ഇത്തരം പ്രവണതകൾ ആവർത്തിക്കപ്പെടാനും പാടില്ല. മനുഷ്യജീവനെ ബഹുമാനിക്കാതിരിക്കുമ്പോൾ മനുഷ്യമഹത്വത്തെയും കൂടെയാണ് അവഗണിക്കുന്നതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

ജീവനെ സംരക്ഷിക്കേണ്ടതു മനുഷ്യന്റെ കടമയാണ്. ഭരണാധികാരികളും ഭരണസംവിധാനങ്ങളും നിയമസംവിധാനങ്ങളും ജീവനെതിരായ പ്രവണതകളെ നിയന്ത്രിക്കാൻ തയാറാകേണ്ടതുണ്ടെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group