മനുഷ്യക്കടത്ത് യേശുവിന്റെ ശരീരത്തെ വീണ്ടും മുറിപ്പെടുത്തുന്നു: ഫ്രാൻസിസ് മാർപാപ്പാ..

മനുഷ്യക്കടത്ത് ക്രിസ്തുവിന്റെ ശരീരത്തെ വീണ്ടും മുറിപ്പെടുത്തുന്നതാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ വീഡിയോ സന്ദേശം.

ഫെബ്രുവരി എട്ടിന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“മനുഷ്യക്കടത്ത് ഒരു അക്രമമാണ്. ഓരോ സ്ത്രീയും ഓരോ പെൺകുട്ടിയും അനുഭവിക്കുന്ന അക്രമം ക്രിസ്തുവിന്റെ ശരീരത്തിൽ, മനുഷ്യരാശിയുടെ തന്നെ ശരീരത്തിൽ മുറിവുണ്ടാക്കുന്നു. ലോകമെമ്പാടുമുള്ള സംഘടനകൾ ഇപ്പോഴും സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ അന്തസ്സും തുല്യമായ അവകാശങ്ങളും ഉണ്ടെന്ന വസ്തുത വ്യക്തമായി പ്രതിഫലിപ്പിക്കുന്നതിൽ നിന്ന് വളരെ അകലെയാണെന്നു മാർപാപ്പാ പറഞ്ഞു.

ഓരോ മനുഷ്യരുടെയും അന്തസ്സ് അംഗീകരിക്കപ്പെടുന്നതിന് വേണ്ടിയും പ്രത്യേകിച്ച് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടവർക്കുവേണ്ടി പോരാടാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും കഴിയുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group