കപട മതേതരത്വവും കേരള രാഷ്ട്രീയവും….

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ പ്രസ്താവന സാമുദായിക സൗഹാർദ്ദത്തെ തകർക്കാനാണെന്ന പി ടി തോമസ് MLA യുടെ പ്രസ്താവന കപട മതേതര രാഷ്ട്രീയത്തിന് ഉത്തമ ഉദാഹരണമാണ്കേരളത്തിൽ വളരെ ആഴത്തിൽ വേരോടിയയിരിക്കുന്ന ലൗ ജിഹാദിനെക്കുറിച്ചും നാർക്കോട്ടിക്ക് ജിഹാദിനെ കുറിച്ചുമുള്ള പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ പ്രസ്താവന സാമുദായിക സൗഹാർദ്ദം തകർക്കാൻ ആണെന്ന കോൺഗ്രസ് എംഎൽഎ പി ടി തോമസിന്റെ പ്രസ്താവന കപട രാഷ്ട്രീയകാരന്റെ ജൽപ്പനം മാത്രമായേ കാണാൻ സാധിക്കുകയുള്ളൂ. കേരളത്തിൽ ക്രൈസ്തവ സമുദായത്തെ നശിപ്പിക്കാൻ ജിഹാദികൾ കുറെനാളുകളായി കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുന്നു.
അതിന് അവർ ഉപയോഗിക്കുന്ന വലിയ ആയുധമാണ് ലൗജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് എന്നിവ.അനേകം ക്രിസ്തീയ പെൺകുട്ടികൾ ഇസ്ലാം മതത്തിലേക്ക് മതം
മാറ്റപ്പെട്ടു.അവരിൽ പലരും തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെട്ടു,ചിലർ മൊഴി ചൊല്ലപ്പെട്ട്‌ വഴിയാധാരമായി. അനേകം പെൺകുട്ടികളെക്കുറിച്ച് യാതൊരു അറിവുമില്ല. പോലീസ് രേഖകളിൽ മിസ്സിംഗ് എന്ന് മാത്രം കാണുന്നു. അന്വേഷിക്കാൻ കേരള പോലീസ് താല്പര്യം കാണിക്കുകയും ഇല്ല. അതുപോലെ കേരളത്തിൽ അങ്ങേയറ്റം അപകടകരമാംവിധം മയക്കുമരുന്ന് കച്ചവടം നടന്നുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് തീവ്രവാദ സെല്ലുകൾ കേരളത്തിൽ പ്രവർത്തിക്കുന്നു എന്ന് കേരളത്തിലെ ഡിജിപി തന്നെ സമൂഹത്തോട് വിളിച്ചു പറഞ്ഞു. ഇതൊന്നും അറിയാത്ത രീതിയിൽ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചു കൊണ്ട് ക്രൈസ്തവസമൂഹത്തെ തള്ളിപ്പറയുന്ന കപട മതേതരത്വം രാഷ്ട്രീയക്കാരെയും ഇവർക്ക് സ്തുതി പാടുന്ന മുൻനിര മാധ്യമങ്ങളെയും വിശ്വാസിസമൂഹം തിരിച്ചറിയുന്നത് വരെ നമ്മുടെ പെൺകുഞ്ഞുങ്ങൾ ഇനിയും ലൗ ജിഹാദ് നാർക്കോജിഹാദ്കളുടെ കെണികളിൽ വീഴുമെന്ന് ഉറപ്പാണ്.
ഇതിനെതിരെ പ്രതികരിക്കുവാൻ ഓരോ വിശ്വാസികളും നല്ലഇടയന്റെ വാക്കു ശ്രവിച്ച് മുന്നോട്ട് വരണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group