ലഹരിക്കെതിരെ ഇടുക്കി രൂപത

എല്ലാ ലഹരി വസ്തുക്കൾക്കും എതിരെ വിവിധ പരിപാടികളോടെ ഇടുക്കി രൂപത മദ്യ വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.

ഇടുക്കി രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ദിനാചരണത്തില്‍ മദ്യത്തിനും ലഹരിക്കുമെതിരെ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. ഇടുക്കി എം പി. ഡീന്‍ കുര്യാക്കോസും ദിനാചരണത്തില്‍ സാന്നിധ്യം അറിയിച്ചു.

വര്‍ദ്ധിച്ചു വരുന്ന മദ്യ ലഹരി ഉപയോഗത്തിനെതിരെ ഇടുക്കി രൂപതയിലെ എല്ലാ ദൈവാലയങ്ങളും ദിനാചരണത്തിൽ പങ്കുകൊണ്ടു.

കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ.ജോസഫ് നടുപ്പടവില്‍, മദ്യ വിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി റോജസ് എം ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കീരിതോട്ടില്‍ നിന്നും ചെലച്ചുവട്ടിലേക്ക് വാഹന റാലിയും സംഘടിപ്പിച്ചു. സ്ത്രീകളും, കുട്ടികളും, യുവജനങ്ങളും അടക്കം അനേകം പേര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ചെലച്ചുവട്ടില്‍ പൊതു സമ്മേളനവും, സര്‍ക്കാര്‍ ജന വിരുദ്ധ മദ്യ നയത്തില്‍ വിയോജിച്ചു കൊണ്ട് പ്രതിഷേധ ജ്വാലയും നടന്നു. ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് സമ്മേളന വേദിയിലെത്തി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group