ഇടുക്കി രൂപതയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ സമാപനം നാളെ..

ഇടുക്കി രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന് നാളെ (ഡിസംബർ 12) സമാപനമാകും.നൊവേന, തിരുസ്വരൂപ പ്രയാണം എന്നിവയുടെ അകമ്പടിയോടെ ആത്മീയ ഉത്സവത്തിന്റെ പ്രതീതിയോടെയാണ് യൗസേപ്പിതാവിന്റെ വര്‍ഷാചരണ സമാപനത്തിന് രൂപത ഒരുങ്ങുന്നത്. യൗസേപ്പിതാവിന്റെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ പാണ്ടിപ്പാറ സെന്റ് ജോസഫ് ദൈവാലയത്തില്‍നിന്നും ജോസ്ഗിരി സെന്റ് ജോസഫ് ദൈവാലയത്തില്‍നിന്നും ആരംഭിച്ച തിരുസ്വരൂപ പ്രയാണം രൂപതയിലെ എല്ലാ ഇടവകകളിലും ചുറ്റിസഞ്ചരിച്ച് 12 ന് ഉച്ചകഴിഞ്ഞ് രണ്ടിന് വാഴത്തോപ്പ് കത്തീഡ്രലില്‍ എത്തിച്ചേരും. തുടര്‍ന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ രൂപതയിലെ ജോസഫ് നാമധാരികളായ വൈദികരുടെ സഹകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കുന്നതോടെ ആഘോഷങ്ങള്‍ സമാപിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group