പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായങ്ങള്‍ ചെയ്യണം : മാർ ജോർജ് ആലഞ്ചേരി.

കോട്ടയം:കേരളത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തിര സഹായങ്ങള്‍ ചെയ്ത് അവരെ ആശ്വസിപ്പിക്കണമെന്ന് കെസിബിസി പ്രസിഡന്റ് മാര്‍ ജോർജ് ആലഞ്ചേരി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപൊക്കത്തിലും നമ്മുടെ സഹോദരങ്ങള്‍ക്ക് ജീവഹാനി സംഭവിക്കാന്‍ ഇടയായത് അത്യന്തം വേദനാജനകമാണെന്ന് മാര്‍ ആലഞ്ചേരി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അടുത്ത കാലത്തായി കേരളം പ്രകൃതി ദുരന്തങ്ങളുടെ നാടായി മാറുന്നത് ആശ ഉളവാക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ നയതീരുമാനങ്ങളും പ്രവര്‍ത്തനപദ്ധതികളും രൂപപ്പെടുത്തുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അതീവ ജാഗ്രത കാണിക്കണമെന്ന് മാര്‍ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group