കൊളംബോയിലെ ക്രൈസ്തവദേവാലയത്തിൽ തീപിടുത്തം

ഈസ്റ്റർ ദിനമായ ഏപ്രിൽ 17- ന് കൊളംബോയിലെ സാൻ മാർക്കോസ് ഇവാഞ്ചലിസ്റ്റാ ദേവാലയത്തിൽ തീപിടുത്തം. തീപിടുത്തത്തിൽ ദേവാലയത്തിന്റെ ഉൾഭാഗം കത്തിനശിക്കുകയും ഇടവക വൈദികന് പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തിൽ ഇടവക വൈദികനായ ഫാ. നെൽസൺ ഡ്യൂക്ക് മാരിനുൾപ്പെടെ മൂന്നു പേർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഇവർക്ക് പ്രാഥമികചികിത്സ നൽകി.പെരേര ബിഷപ്പ് മോൺസീഞ്ഞോർ റിഗോബെർട്ടോ കോറെഡോർ ബെർമൂഡെ സംഭവത്തെ അപലപിക്കുകയും ദേവാലയത്തിലുള്ള ദിവ്യകാരുണ്യം സംരക്ഷിക്കാനായി സംഭവസ്ഥലത്തേക്ക് വരികയും ചെയ്തു; അപകടത്തിൽ പരിക്കേറ്റ ഫാ. നെൽസനു വേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്ന് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പെരേരയിലെ ബിഷപ്പ് വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group