മെക്സിക്കോയിലെ ദിവ്യകാരുണ്യ അത്ഭുതം; വത്തിക്കാന്റെ അംഗീകാരം കാത്ത് വിശ്വാസിസമൂഹം

മെക്സിക്കോ: മെക്സിക്കോയിലെ ടിക്സ്റ്റലാ രൂപതയിൽ പതിനഞ്ച് വർഷങ്ങൾക്കു മുമ്പ്
നടന്ന ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ചുളള വത്തിക്കാന്റെ തീരുമാനം അറിയാനുള്ള കാത്തിരിപ്പിൽ വിശ്വാസി സമൂഹം.

ദിവ്യകാരുണ്യത്തിൽ നിന്ന് രക്തം ഒഴുകിയ സംഭവം അത്ഭുതമാണെന്ന് സ്ഥിരീകരിക്കാൻ പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും, ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരം കൂടി ഇതിന് വേണമെന്നും ചിൽപാൻസിഞ്ചോ – ചിലാപ്പ രൂപതയുടെ മുൻ മെത്രാൻ സാൽവത്തോർ റാംഗൽ മെൻഡോസ പറഞ്ഞു .

2006, ഒക്ടോബർ 21 ടിക്സയിലെ സെന്‍റ് മാര്‍ട്ടിന്‍ ദേവാലയത്തിൽ വിശുദ്ധ കുർബാന മധ്യേ വൈദികൻ വാഴ്ത്തിയ തിരുവോസ്തിയില്‍ നിന്നും രക്ത സമാനമായ ദ്രാവകം ഇറ്റു വീഴുന്നതായി വിശുദ്ധ കുർബാന നൽകാനായി നിയോഗിക്കപ്പെട്ട ഒരു സന്യാസിനിയാണ് കണ്ടെത്തിയത്. ആ സമയത്ത് രൂപതാധ്യക്ഷനായിരുന്ന അലേജോ സാവല കാസ്ട്രോ ഇതിനെപ്പറ്റി വിശദമായി പഠിക്കാൻ ഒരു സംഘത്തെ നിയോഗിക്കുകയും, നടന്ന സംഭവം ഒരു അസാധാരണ സംഭവം ആണെന്ന് വിശദീകരിച്ച് ഇടയലേഖനം പുറപ്പെടുവിക്കുകയും ചെയ്തിരിന്നു. 2009 ഒക്ടോബറിൽ ശാസ്ത്ര ഗവേഷണ പരിപാടിയുടെ നേതൃത്വം ഏറ്റെടുക്കാൻ അദ്ദേഹം ഡോക്ടർ റിക്കാർഡോ കാസ്റ്റൻ ഗോമസിനെ ക്ഷണിച്ചു. അദ്ദേഹം അത് അത്ഭുതമാണെന്ന് സ്ഥിരീകരിച്ചു.

ലാൻസിയാനോയില്‍ നടന്ന അത്ഭുതങ്ങള്‍ക്കു സമാനമായി മെക്സിക്കോയിലെ അത്ഭുതത്തിലും AB+ രക്തമാണെന്ന് അടക്കമുള്ള കാര്യങ്ങളാണ് കണ്ടെത്തിയത്. ഗവേഷണ ഫലങ്ങള്‍ക്കു പിന്നാലെ സ്വർഗീയ അടയാളം, യഥാർത്ഥ അത്ഭുതം എന്നിങ്ങനെയാണ് ബിഷപ്പ് അലേജോ സാവല സംഭവത്തെ വിശേഷിപ്പിച്ചത്.

വത്തിക്കാൻ രൂപതാതല പഠനങ്ങളെ അംഗീകരിക്കുകയും ദിവ്യകാരുണ്യ അത്ഭുതമെന്ന് പ്രഖ്യാപിക്കുകയും ചെയ്താൽ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പട്ടികയിലേക്ക് ടിക്സറ്റലാ രൂപതയും ഇടംപിടിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group