ഒഡീഷയിൽ വാഹനാപകടം; രണ്ട് സെമിനാരി വിദ്യാർത്ഥികൾ മരിച്ചു.

റെയ്ക്കിയ: ഒഡീഷയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ രണ്ട് വൈദിക വിദ്യാർഥികൾ മരിച്ചു.ഒസിഡി സഭാംഗങ്ങളായ . ബ്ര. മാസിൻ ഡിഗലും, ബ്ര.ലിയുദാസ് പാരിച്ചയുമാണ് അപകടത്തിൽ മരണമടഞ്ഞത്. മറ്റ് ഏഴു പേർക്കൊപ്പം വാഹനത്തിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.ഭൂവനേശ്വറിൽ നിന്ന് 285 കിലോമീറ്റർ അകലെ വച്ചാണ് ദുരന്തം സംഭവിച്ചത്. ബോലോറോ ജീപ്പ് 70 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബ്ര. മാസിൻ സംഭവസ്ഥലത്ത് വച്ചും ബ്ര. ലിയുദാസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കുമാണ് മരിച്ചത്. അപകടത്തിൽ ഒരാൾ കൂടി മരണമടഞ്ഞിട്ടുണ്ട്. ആറു പേർ ചികിത്സയിലാണ്.കാണ്ടമാൽ സ്വദേശികളാണ് മരിച്ച രണ്ടുപേരും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group