ശ്രീലങ്കയിൽ സമാധാനത്തിന് ആഹ്വാനം നൽകി മാർപാപ്പാ

സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ആഭ്യന്തര കലാപത്തിന് വേദിയായിരിക്കുന്ന ശ്രീലങ്കയിൽ സമാധാനാഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പാ.ഇന്നലെ നടന്ന പൊതുദർശന പരിപാടിയുടെ അവസാനമാണ് ശ്രീലങ്കൻ പ്രശ്നം പാപ്പ ഉദ്ധരിച്ചത്. രാജ്യത്ത് സമാധാനാന്തരീക്ഷം നിലനിർത്താനും അക്രമത്തിന്റെ പാത ഉപേക്ഷിക്കാനും ആഹ്വാനം ചെയ്ത പാപ്പാ, രാജ്യത്ത് സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികൾ ഉയർന്നു വരുന്ന സമയത്ത് അതിനെതിരെയാണ് യുവജനങ്ങളുടെ സ്വരമുയർന്നതെന്നും പറഞ്ഞു.

അക്രമം അവസാനിപ്പിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത പാപ്പാ, രാജ്യത്ത്മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും മാനിച്ചുകൊണ്ട് ജനങ്ങളുടെ അഭ്യർത്ഥനകൾ ശ്രവിക്കാൻ അധികാരികളോടും അഭ്യർത്ഥിച്ചു. അധികാര മാറ്റം ആവശ്യപ്പെട്ട് ജനങ്ങൾ നടത്തിയ പ്രതിഷേധം ആദ്യം സമാധാനപരമായിരുന്നു വെങ്കിലും പ്രതിഷേധം അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചതോടെയാണ് അക്രമാസക്തമായത്. ഇതിനകം തന്നെ പ്രക്ഷോഭത്തിൽ എട്ടുപേർ കൊല്ലപ്പെട്ടതായും 250 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group