സിറിയയിൽ സഭയ്ക്ക് മാർപാപ്പയുടെ സ്നേഹസമ്മാനം…

സിറിയയിൽ കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫ്രാൻസിസ് മാർപാപ്പ 1,70,000 ഡോളർ സംഭാവന നൽകി.

ഒക്ടോബർ 25 മുതൽ നവംബർ മൂന്നു വരെ സിറിയയിൽ സന്ദർശനം നടത്തുന്ന പൗരസ്ത്യ സഭകളുടെ കോൺഗ്രിഗേഷന്റെ പ്രീഫെക്റ്റായ കർദ്ദിനാൾ ലിയോനാർദ്രോ സാന്ദ്രിയാണ് ഇക്കാര്യം അറിയിച്ചത്.

2011 -ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പറപ്പെട്ടതിനു ശേഷം 3,50,000 -ത്തിലധികം ആളുകൾ കൊല്ലപ്പെട്ട രാജ്യമാണ് സിറിയ. സംഭാവന ഏറ്റവും ആവശ്യമുള്ള രാജ്യമെന്ന നിലയിലാണ് മാർപാപ്പാ സിറിയക്ക് സംഭാവന നൽകിയതെന്ന് കർദ്ദിനാൾ വിശദീകരിച്ചു. സിറിയയിലെ കാത്തലിക് ഹയരാർക്കിയുടെ അസംബ്ലിയി നടത്തിയ പ്രസംഗത്തിൽ, രാജ്യത്തിനുള്ള സഹായത്തിന് മേൽനോട്ടം വഹിക്കുന്ന കത്തോലിക്കാ ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സമ്മേളനം 2022 മാർച്ചിൽ നടത്തുമെന്നും കർദ്ദിനാൾ വ്യക്തമാക്കി..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group