സെ​മി​ത്തേ​രി​യി​ൽ അ​ജ്ഞാ​ത​ർ അ​റ​വു​മാ​ലി​ന്യം ത​ള്ളി…

കോ​ട്ട​യം: എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ അ​ജ്ഞാ​ത​ർ അ​റ​വു​മാ​ലി​ന്യം ത​ള്ളി. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. ചാ​ക്കി​ലാ​ക്കി​യാ​ണ് മാ​ലി​ന്യം സെ​മി​ത്തേ​രി​യി​ൽ ത​ള്ളി​യ​ത്. പ​ള്ളി ക​മ്മ​റ്റി​യു​ടെ പ​രാ​തി​യി​ൽ എ​രു​മേ​ലി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.രാ​വി​ലെ സെ​മി​ത്തേ​രി​യി​ൽ എ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത് ക​ണ്ട​ത്. പി​ന്നാ​ലെ ഇ​ട​വ​ക വി​കാ​രി ഫാ.​വ​ർ​ഗീ​സ് പു​തു​പ്പ​റ​മ്പി​ലി​നെ വി​വ​രം അ​റി​യിക്കുകയായിരുന്നു.തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് വേ​ണ​മെ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ഇ​ട​വ​ക​യി​ലെ പി​തൃ​വേ​ദി കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധo അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group