കുടുംബ വര്‍ഷാചരണം “ഫാമിലി മീറ്റ്” ഉദ്ഘാടനം ചെയ്തു

ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രഖ്യാപ്പിച്ച കുടുംബ വര്‍ഷാചരണത്തിന്‍റെ ഭാഗമായി കോട്ടപ്പുറം രൂപതയിലെ ഫാമിലി അപ്പോസ്തലേറ്റിന്‍റെ നേതൃത്വത്തിലുള്ള കുടുംബവര്‍ഷാചരണo നടന്നു. കേരള പ്രതിപക്ഷ നേതാവ് ബഹു. അഡ്വ. വി. ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത അദ്ധ്യക്ഷന്‍ റൈറ്റ്. റവ. ഡോ. ജോസഫ് കാരിക്കശ്ശേരി അധ്യക്ഷത വഹിച്ചു.

തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറേണ്ട അനുഭവങ്ങളും ശീലങ്ങളും നല്ല കുടുംബന്ധങ്ങളിലാണ് ഉണ്ടാകുന്നതെന്നും, നല്ല കുടുംബങ്ങളില്‍ നിന്നാണ് നല്ല പുരോഹിതര്‍, നല്ല രാഷ്ടിയ നേതാക്കള്‍, സമൂഹത്തിന്‍റെ മൂല്യബോധമുള്ള നല്ല മനുഷ്യര്‍ എന്നിവര്‍ ഉണ്ടാകുന്നതെന്ന് കോട്ടപ്പുറം രൂപത അദ്ധ്യക്ഷന്‍ റൈറ്റ്. റവ. ഡോ. ജോസഫ് കാരിക്കശ്ശേരി പറഞ്ഞു.

കേന്ദ്ര ഗവണ്‍മെന്‍റ് തപാല്‍ ഓഫീസിന്‍റെ കീഴില്‍ വരുന്ന സുകന്യ ജിവന്‍ സമൃദ്ധി പദ്ധതിയുടെ വിതരണവും അദിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹധന സഹായ പദ്ധതിയായ സാന്ത്വന മംഗല്യനിധിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി. സതീശന്‍ നിര്‍വ്വഹിച്ചു.

കോട്ടപ്പുറം രൂപത വികാര്‍ ജനറല്‍ മോണ്‍. ഡോ. ആന്‍റണി കുരിശീങ്കല്‍ സാന്ത്വന മംഗല്യ ധനസഹായ പദ്ധതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നാലും അതില്‍ കുടുതലും മക്കളുള്ള പ്രോ-ലൈഫ് കുടുംബങ്ങള്‍ക്ക് മെമന്‍റോ നല്‍കി ആദരിക്കുന്ന ചടങ്ങ് കെ. ആര്‍. എല്‍. സി. ബി. സി ഡെപ്യുട്ടി സെക്രട്ടറി വെരി. റവ. ഫാ. തോമസ് തറയില്‍ നിര്‍വ്വഹിച്ചു. കോട്ടപ്പുറം രൂപതയും ഡോണ്‍ ബോസ്ക്കോ ഹോസ്പിറ്റലും സംയുക്തമായി ആരംഭിക്കുന്ന നാലു മുതലുള്ള കുഞ്ഞുങ്ങളുടെ നോര്‍മല്‍ പ്രസവ ചികിത്സാ സൗജന്യ പദ്ധതിയും സിസേറിയന്‍ പ്രസവ ചികിത്സയ്ക്ക് ഇളവ് നൽകുന്ന പദ്ധതിയ്ക്കും ഡോണ്‍ ബോസ്ക്കോ ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഫാ. ക്ലോഡിന്‍ ബിവേര തുടക്കം കുറിച്ചു സംസാരിച്ചു.

കോട്ടപ്പുറം രൂപതാദ്ധ്യക്ഷന്‍ റൈറ്റ്. റവ. ഡോ. ജോസഫ് കാരിക്കശ്ശേരി ജ്ഞാനസ്നാനം നല്‍കിയ 98 കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ സമ്യദ്ധിയുടെ പാരിതോഷികവും മെമന്‍റോയും നല്‍കി ആ കുടുംബങ്ങളെ ആദരിക്കുകയും,നാലും അതില്‍ കുടുതലും മക്കളുള്ള കുടുംബങ്ങള്‍ക്ക് മെമന്‍റോ നല്‍കി ആദരിക്കുകയും ചെയ്തു. കുടുംബവര്‍ഷാചരണ സമാപന സമ്മേളനത്തിന് കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി സ്വാഗതവും കോട്ടുവള്ളി ഇടവകാംഗം ശ്രീ. ജെസ്മോന്‍ വലിയപറപ്പില്‍ നന്ദിയും അര്‍പ്പിച്ചു. കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും നൂറിലധികം കുടുംബങ്ങളും ഫാമിലി അപ്പോസ്തലേറ്റ് ശുശ്രൂഷ ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group