‘സെന്റ് തോമസ് വര്‍ഷം’ ഉ​ദ്ഘാ​ട​നം ചെ​യ്തു

​തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ത്തി​​​ന്‍റെ 1950 -ാമ​​​ത് വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സെ​​​ന്‍റ് തോ​​​മ​​​സ് മി​​​ഷ​​​ന​​​റി സൊ​​​സൈ​​​റ്റി (എം​​​എ​​​സ്ടി ) ന​​​ട​​​ത്തു​​​ന്ന ‘തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ വ​​​ര്‍​ഷം’ഉ​​​ദ്ഘാ​​​ട​​​ന​​​വും ലോ​​​ഗോ പ്ര​​​കാ​​​ശ​​​ന​​​വും ന​​​ട​​​ത്തി.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു.

തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ത്തി​​​ന്‍റെ 1950 വ​​​ര്‍​ഷ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന ഈ ​​​ച​​​രി​​​ത്ര മു​​​ഹൂ​​​ര്‍​ത്ത​​​ത്തി​​​ല്‍ സ​​​ഭ​​​യ്ക്ക് ഉ​​​ണ​​​ര്‍​വേ​​​കാ​​​ൻ എം​​​എ​​​സ്ടി ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളെ ക​​​ര്‍​ദി​​​നാ​​​ള്‍ അ​​​ഭി​​​ന​​​ന്ദി​​​ച്ചു.എം​​​എ​​​സ് ടി ​​​ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റാ​​​ള്‍ റവ.ഡോ. ​​​ആ​​​ന്‍റ​​​ണി പെ​​​രു​​​മാ​​​നൂ​​​ര്‍, ആ​​​ഘോ​​​ഷ ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ര്‍ റവ.ഡോ. ജെ​​​യിം​​​സ് കു​​​രി​​​കി​​​ലാം​​​കാ​​​ട്ട് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. എ.​​​ഡി. 52ല്‍ ​​​കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​ന്ന മാ​​​ര്‍ ​തോ​​​മാ​​​ശ്ലീ​​​ഹാ ഇ​​​വി​​​ടെ ഏ​​​ഴു സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ക്രൈ​​​സ്ത​​​വ സ​​​ഭാ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ച്ച​​​തി​​​നു ശേ​​​ഷം മൈ​​​ലാ​​​പ്പൂ​​​രി​​​ലേ​​​ക്ക് പോ​​​യി. അ​​​വി​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി എ​​​ന്നാ​​​ണ് ച​​​രി​​​ത്ര​​​വും പാ​​​ര​​​മ്പ​​​ര്യ​​​വും പ​​​റ​​​യു​​​ന്ന​​​ത്.

ശ്ലീ​​​ഹാ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ത്തി​​​ന്‍റെ 1950 വ​​​ര്‍​ഷ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഒ​​​രു വ​​​ര്‍​ഷം നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് എംഎ​​​സ് ടി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group